ആര്യ എങ്ങനെ നവീനിന്റെ വലയിലായി? മൂവരുടെയും ഇ-മെയിൽ ചാറ്റുകൾ കണ്ടെത്തി പൊലീസ്

സാത്താൻസേവയുമായി ബന്ധപ്പെട്ട റാക്കറ്റുകൾ നാട്ടിലാകെ പ്രവർത്തിക്കുന്നുണ്ടോ എന്നതും അന്വേഷിക്കേണ്ടതുണ്ട്
ആര്യ എങ്ങനെ നവീനിന്റെ വലയിലായി? മൂവരുടെയും ഇ-മെയിൽ ചാറ്റുകൾ കണ്ടെത്തി പൊലീസ്

തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ ദമ്പതികളും യുവതിയും മരിച്ച സംഭവം വിരൽ ചൂണ്ടുന്നത് സാത്താൻ സേവ സംഘത്തിലേക്ക്. അവരൊരുക്കിയ കെണിയിൽ ആര്യ വീഴുകയായിരുന്നോ എന്നതാണ് ഇപ്പോൾ ഉയരുന്ന സംശയം. പിതാവ് അനിൽകുമാർ പൊതുപ്രവർത്തകനാണെങ്കിലും ആര്യ നാട്ടുകാർക്ക് സുപരിചിതയായിരുന്നില്ല. സാത്താൻ സേവ സംഘത്തിൽ നിന്നും ആര്യയെ മോചിപ്പിക്കാനുള്ള വീട്ടുകാരുടെ ശ്രമം പാളിയതാണോ മരണത്തിലേക്ക് എത്തിച്ചതെന്നടക്കമുള്ള സംശയങ്ങൾ ബാക്കിനിൽക്കുകയാണ്. സാത്താൻസേവയുമായി ബന്ധപ്പെട്ട റാക്കറ്റുകൾ നാട്ടിലാകെ പ്രവർത്തിക്കുന്നുണ്ടോ എന്നതും അന്വേഷിക്കേണ്ടതുണ്ട്.

സാത്താൻ സേവ സംഘം ഒരുക്കിയ കെണിയിൽ ആര്യ വീഴുകയായിരുന്നോ? അപകടം മനസിലാക്കി ആര്യയെ സംഘത്തിൽ നിന്നു മോചിപ്പിക്കാനുള്ള വീട്ടുകാരുടെ ശ്രമം പാളിയതാണോ മരണത്തിലേക്ക് എത്തിച്ചത്. അരുണാചൽ പ്രദേശിൽ ദമ്പതികളും യുവതിയും മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ സാത്താൻസേവയുമായി ബന്ധപ്പെട്ട റാക്കറ്റുകൾ നാട്ടിലാകെ വലവിരിച്ചിട്ടുണ്ടോ എന്ന സംശയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. പിതാവ് അനിൽകുമാർ പൊതുപ്രവർത്തകനാണെങ്കിലും ആര്യ നാട്ടുകാർക്ക് സുപരിചിതയായിരുന്നില്ല. നവീനും ദേവിയും ആര്യയെ കുടുക്കിയതാണെന്നാണ് ബന്ധുക്കളുടെ ബലമായ സംശയം.

ആര്യക്ക് ദേവിയും നവീനുമായി ബന്ധമുള്ളതും ഇവർക്ക് സാത്താൻ സേവയുണ്ടെന്നും വീട്ടുകാർക്ക് അറിയാമായിരുന്നു. ഇതു മനസിലാക്കിയ ആര്യയുടെ വീട്ടുകാർ സ്കൂളിൽ നിന്നും അവധിയെടുപ്പിച്ച് ആര്യയെ കൗൺസിലിങ്ങിന് കൊണ്ടുപോയിരുന്നു. കൗൺസിലിങ്ങിനു ശേഷം ദേവിയുമായും നവീനുമായും ആര്യ അടുപ്പം സൂക്ഷിച്ചിരുന്നില്ല. കല്യാണം വേണ്ടെന്ന നിലപാടിലായിരുന്നു ആര്യ. ഇതിനിടെ തമിഴ്നാട് അതിർത്തിക്ക് സമീപമുള്ള അമ്മ വീട്ടിലേക്കും ആര്യയെ കൊണ്ടുപോയി. അവിടെവെച്ച് മനസ് മാറുന്നതോടെയാണ് കല്യാണത്തിന് സമ്മതിക്കുന്നത്. എന്നാൽ ആര്യ എങ്ങനെ വീണ്ടും നവീനിന്റെ വലയിലായി എന്നതാണ് ബന്ധുക്കൾക്ക് മുന്നിലുയരുന്ന ചോദ്യം.

ആര്യയുടെ കല്യാണം ഉറപ്പിച്ചതോടെ കൂട്ടത്തിൽ നിന്നും ഒരാൾ പോകുന്നുവെന്ന് മനസിലാക്കിയ നവീനും ദേവിയും തങ്ങളുടെ ദൗത്യം വേഗത്തിൽ നിറവേറ്റാനുള്ള നീക്കം തുടങ്ങിയതായാകാമെന്നും ഇവർ കരുതുന്നു. നാലു മാസം മുൻപ് ആര്യയുടെ അച്ഛന്റെ വീട്ടുകാരുടെ കുടുംബസംഗമത്തിൽ പങ്കെടുത്തപ്പോൾ അവർ സന്തോഷവതിയായിരുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങളുടെ അവസാന ഘട്ടത്തിലായിരുന്നു വീട്ടുകാർ. കല്യാണക്ഷണം അവസാനഘട്ടത്തിലായിരുന്നു. കല്യാണത്തിന് ആവശ്യമായ സ്വർണവും സാരിയുമെല്ലാം വാങ്ങിയിരുന്നു. മൂവരുടെയും 2021 മുതലുള്ള ഇമെയിൽ ചാറ്റുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചാറ്റിന്റെ ഉള്ളടക്കം ഇപ്പോൾ പുറത്തുപറയാനാകില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

നാലു വർഷമായി ഇവർക്ക് പരസ്പരം പരിചയമുണ്ട്. ഇവർ മരണത്തിന് തിരഞ്ഞെടുത്ത അരുണാചൽ പ്രദേശിലെ സിറോയിൽ ആഭിചാരം നടത്തുന്നവരുടെ കൺവെൻഷൻ നടന്നിരുന്നുവെന്നും ഇവർ അതിൽ പങ്കാളികളായി എന്നും വിവരമുണ്ട്. ഈസ്റ്റർ ദിവസം രാത്രി മരണത്തിനായി മനഃപൂർവം തിരഞ്ഞെടുത്തതാണെന്നാണ് പൊലീസിന്റെ നിഗമനം. ഹോട്ടലിലെത്തി ആദ്യ മൂന്നുദിവസങ്ങളിൽ ആര്യയും നവീനും ആര്യയും പുറത്തുപോയിരുന്നതായി ഹോട്ടൽ ജീവനക്കാർ പറയുന്നുണ്ട്. കൺവെൻഷനിൽ പങ്കെടുക്കാൻ പോയതാകാമെന്നാണ് പൊലീസ് സംശയം. തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശിനി ദേവി (40), ഭര്‍ത്താവ് കോട്ടയം മീനടം നെടുംപൊയ്കയില്‍ നവീന്‍തോമസ് (40), ഇരുവരുടെയും സുഹൃത്തായ വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരം മേലത്തുമേലെ ജങ്ഷന്‍ 'ശ്രീരാഗ'ത്തില്‍ ആര്യ നായര്‍ (29) എന്നിവരെയാണ് കഴിഞ്ഞദിവസം അരുണാചലിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബ്ലാക് മാജികാണ് മൂവരുടെയും മരണകാരണം എന്ന സംശയം ആദ്യഘട്ടം മുതലേ ഉയര്‍ന്നുവന്നിരുന്നു.

ദമ്പതിമാരും മകളും ആണെന്ന് പറഞ്ഞാണ് മൂവരും മുറിയെടുത്തത്. ആര്യ മകളാണെന്ന് പറഞ്ഞാണ് മുറിയെടുത്തത്. എന്നാല്‍, ഇതിനുള്ള രേഖകള്‍ നല്‍കിയില്ല. മാര്‍ച്ച് 28-നാണ് മൂവരും ഹോട്ടലില്‍ മുറിയെടുത്തതെന്ന് എസ്പി പറഞ്ഞു. മാര്‍ച്ച് 31 വരെ മൂവരെയും ഹോട്ടല്‍ ജീവനക്കാര്‍ പുറത്ത് കണ്ടിരുന്നു. മുറിയില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളില്ല. സംശായസ്പദമായി ഒന്നും കണ്ടെത്താനായില്ല. നവീന്‍ ഒപ്പിട്ടതെന്ന് കരുതുന്ന ഒരുകത്തു ലഭിച്ചു. ഞങ്ങള്‍ സന്തോഷത്തിലാണെന്നും എവിടെയായിരുന്നോ അവിടേക്ക് പോവുകയാണെന്നുമാണ് കത്തിലുണ്ടായിരുന്നത്. ചില ഫോണ്‍നമ്പറുകളും കത്തിലുണ്ടായിരുന്നു. കത്തിലുണ്ടായിരുന്ന നമ്പറില്‍നിന്ന് ദേവിയുടെ പിതാവിനെയാണ് പൊലീസ് ആദ്യം ബന്ധപ്പെട്ടത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com