മണി കുമാര്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍; സിപിഎം -ആര്‍എസ്എസ് ബന്ധത്തിന്റെ തെളിവ്; ചെന്നിത്തല

രാഹുലിന്റെ റോഡ് ഷോയില്‍ ഒരു പാര്‍ട്ടിയുടേയും കൊടി ഉണ്ടായിരുന്നില്ല
മണി കുമാര്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍; സിപിഎം -ആര്‍എസ്എസ് ബന്ധത്തിന്റെ തെളിവ്; ചെന്നിത്തല

തിരുവനന്തപുരം: ജസ്റ്റിസ് മണി കുമാറിനെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ആയി നിയമിച്ചതിനെതിരെ രമേശ് ചെന്നിത്തല. സിപിഎം -ആര്‍എസ്എസ് ബന്ധത്തിന്റെ പുതിയ തെളിവാണിത്. താന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോഴുള്ള സ്പ്രിങ്ക്‌ളര്‍ അടക്കമുള്ള എല്ലാ പരാതികളിലും പരിഗണിച്ച ബഞ്ചിലെ ജഡ്ജിയാണ് മണി കുമാര്‍. നേരത്തെ മണികുമാറിനെ കമ്മീഷന്‍ ചെയര്‍മാനാക്കാന്‍ വിസമ്മതിച്ച ഗവര്‍ണര്‍ ഇപ്പോള്‍ പെട്ടെന്ന് ഒപ്പിടാന്‍ കാരണമെന്താണെന്ന് അന്വേഷിക്കണം.

ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാക്കാനുള്ള സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കുകയാിരുന്നു. 2023 ഓഗസ്റ്റിലാണ് മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിയമിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചത്. എന്നാല്‍ നിയമനത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചെന്നിത്തലയും നിയമനത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി റോഡ് ഷോയില്‍ ഒരു പാര്‍ട്ടിയുടേയും കൊടി ഉണ്ടായിരുന്നില്ലെന്ന് രമേശ് ചെന്നിത്തല. അതിനാല്‍ മുസ്ലീം ലീഗ് കൊടിയില്ലാത്ത സംഭവം വിവാദമാക്കേണ്ട. പുതിയ പര്യടന രീതി അവലംബിച്ചതാണ്. ഹൃദയത്തിലാണ് രാഹുല്‍ ഗാന്ധി എന്ന സന്ദേശം നല്‍കാനാണ് കൊടികള്‍ ഒഴിവാക്കിയതെന്നും ചെന്നിത്തല പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com