പന്ന്യൻ രവീന്ദ്രൻ്റെ കൈവശമുള്ളത് 3000 രൂപ, ഭാര്യയുടെ പക്കലുള്ളത് 2000 രൂപ

ബാങ്ക് അക്കൗണ്ടിൽ 59,729 രൂപയാണ് ഉളളത്.
പന്ന്യൻ രവീന്ദ്രൻ്റെ കൈവശമുള്ളത് 3000 രൂപ, ഭാര്യയുടെ പക്കലുള്ളത് 2000 രൂപ

തിരുവനന്തപുരം: തിരുവനന്തപുരം എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ നാമനിർദേശപത്രികയുടെ ഒപ്പം സമർപ്പിച്ച സ്വത്തുവിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. സ്ഥാനാർഥിയുടെ കൈവശമുള്ളത് ആകെ 3000 രൂപയാണ്. ഭാര്യയുടെ പക്കൽ 2000 രൂപയും. ബാങ്ക് അക്കൗണ്ടിൽ 59,729 രൂപയാണ് ഉളളത്.

5 ലക്ഷം രൂപ വില മതിക്കുന്ന ഭൂമിയാണ് പന്ന്യൻ രവീന്ദ്രന്റെ പേരിലുളളത്. 1600 ചതുരശ്ര അടിയുള്ള വീടുണ്ട്. ഇവയുടെ വിപണിയിലുളള മൂല്യം എന്ന് പറയുന്നത് 11 ലക്ഷം രൂപയാണ്. മുൻ എംപി ആയിരുന്നത് കൊണ്ട് പെൻഷനാണ് പ്ര​ധാന വരുമാനമാർഗം. 2.5 ലക്ഷം വിലമതിക്കുന്ന 48 ഗ്രാം സ്വർണവും പക്കലുണ്ട്.

പന്ന്യൻ രവീന്ദ്രൻ്റെ കൈവശമുള്ളത് 3000 രൂപ, ഭാര്യയുടെ പക്കലുള്ളത് 2000 രൂപ
'ദേവിയും നവീനും ബ്ലാക്ക് മാജിക്കിന്റെ കെണിയിൽ വീണുപോയി'; അന്വേഷണം വേണമെന്ന് സൂര്യ കൃഷ്ണമൂർത്തി

Related Stories

No stories found.
logo
Reporter Live
www.reporterlive.com