കേരളം ചുട്ടു പൊള്ളും; ഒമ്പത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടിയേക്കും
കേരളം ചുട്ടു പൊള്ളും; ഒമ്പത് ജില്ലകളിൽ  ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. ഏപ്രിൽ മൂന്ന് വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ 39° സെൽഷ്യൽസ് ചൂടിനാണ് സാധ്യത. പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37° സെൽഷ്യസ്, തിരുവനന്തപുരത്ത് താപനില 36° സെൽഷ്യസ് വരെയുണ്ടാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടിയേക്കും. അടുത്ത അഞ്ചു ദിവസം തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മിതമായ മഴക്കും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

ഈ വർഷം കേരളത്തിൽ ഏറ്റവും ഉയർന്ന ചൂട് ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയതായിരുന്നു. 40 °C ചൂടാണ് രേഖപ്പെടുത്തിയത്2019നു ശേഷം ആദ്യമായാണ് മാർച്ച് മാസത്തിൽ 40 °C ചൂട് രേഖപ്പെടുത്തുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com