തുടര്‍ഭരണം വരുന്നതില്‍ ന്യൂനപക്ഷത്തിന് ആശങ്ക, അതാണ് ബിഷപ്പ് പങ്കുവെച്ചത്; ശശി തരൂര്‍

'ബിജെപി സ്വയം കണ്ണാടി നോക്കണം'
തുടര്‍ഭരണം വരുന്നതില്‍ ന്യൂനപക്ഷത്തിന് ആശങ്ക, അതാണ് ബിഷപ്പ് പങ്കുവെച്ചത്; ശശി തരൂര്‍

തിരുവനന്തപുരം: മണിപ്പൂരിലടക്കം അക്രമം നേരിടന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള ലത്തീന്‍ സഭ ആര്‍ച്ച് ബിഷപ്പിന്റെ തോമസ് ജെ നെറ്റൊയുടെ വിമര്‍ശനത്തില്‍ തെറ്റില്ലെന്ന് ശശി തരൂര്‍ എം പി. അന്ധകകാര ശക്തികളാണ് അക്രമത്തിന് പിന്നിലെന്നും ഔദ്യോഗിക സംവിധാനങ്ങളില്‍ നിന്ന് ഇതിനെതിരെ യാതൊരു നടപടിയുണ്ടാകുന്നില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാറിനെ ലക്ഷ്യമിട്ട് ബിഷപ്പ് ദുഖവെള്ളി സന്ദേശ ദിനത്തില്‍ പ്രതികരിച്ചത്.

ഇതില്‍ രാജ്യത്തെ ന്യൂനപക്ഷത്തിന് ആശങ്കയുണ്ടെന്ന് പിതാവ് ചൂണ്ടിക്കാണിച്ചത് വിശ്വാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടാണ്. അദ്ദേഹം കാര്യങ്ങള്‍ നന്നായി പറഞ്ഞെന്നും തരൂര്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. വിമര്‍ശനത്തില്‍ ബിജെപിക്ക് മോശം തോന്നിയെങ്കില്‍ സ്വയം കണ്ണാടി നോക്കണം. തുടര്‍ ഭരണം വരുന്നതില്‍ രാജ്യത്തെ ന്യൂനപക്ഷത്തിന് ആശങ്കയുണ്ട്. ആ ചിന്തകളാണ് ബിഷപ്പ് പങ്കുവെച്ചത്. അദ്ദേഹത്തിന്റെ പ്രതികരണം തനിക്ക് ഇഷ്ടപ്പെട്ടുവെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com