കെഎസ്ആര്‍ടിസിയില്‍ ഗണേഷ് കുമാറിന്റെ 'ട്രയല്‍ റണ്‍'; ലെയ്‌ലാന്‍ഡ് ബസില്‍ 20 കിലോമീറ്റര്‍

മന്ത്രിക്കൊപ്പം കെഎസ്ആര്‍ടിസി ചെയര്‍മാന്‍ പ്രമോജ് ശങ്കര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ തുടങ്ങിയവരുമുണ്ടായിരുന്നു
കെഎസ്ആര്‍ടിസിയില്‍ ഗണേഷ് കുമാറിന്റെ 'ട്രയല്‍ റണ്‍'; ലെയ്‌ലാന്‍ഡ് ബസില്‍ 20 കിലോമീറ്റര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങുന്നതിന് ട്രയല്‍ റണ്‍ നടത്തിയത് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. അശോക് ലെയ്‌ലാന്‍ഡിന്റെ പുതിയ ശ്രേണിയിലുള്ള ബസാണ് മന്ത്രി ട്രയല്‍ റണ്‍ നടത്തിയത്. 20 കിലോമീറ്റര്‍ സഞ്ചരിച്ച ബസില്‍ മന്ത്രിക്കൊപ്പം കെഎസ്ആര്‍ടിസി ചെയര്‍മാന്‍ പ്രമോജ് ശങ്കര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ തുടങ്ങിയവരുമുണ്ടായിരുന്നു.

കെഎസ്ആര്‍ടിസിയുടെ കുറിപ്പ്:

അശോക് ലെയ്ലാന്‍ഡ് BS6 Lynx Smart ബസ് ട്രയല്‍ റണ്‍... കെ.എസ്.ആര്‍.ടി.സി പുതുതായി ബസ്സുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിവിധ വാഹന നിര്‍മ്മാതാക്കളുടെ ബസ്സുകളുടെ വിലയിരുത്തലിന്റെ ഭാഗമായി 26.03.2024 തീയതിയില്‍ ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ.കെ.ബി.ഗണേഷ് കുമാര്‍ ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്തു നിന്നും അശോക് ലെയ്‌ലാന്‍ഡ് കമ്പനിയുടെ പുതിയ ശ്രേണിയിലുള്ള ബസ് ഓടിച്ച് പെര്‍ഫോമന്‍സ് വിലയിരുത്തുന്നതിനായി ട്രയല്‍ റണ്‍ നടത്തുകയുണ്ടായി.

അശോക് ലെയ്ലാന്ഡിന്റെ 5200 എംഎം wheelbase ഉള്ള BS6 Lynx Smart ഷാസിയില്‍ കോട്ടയത്തുള്ള കൊണ്ടോടി ആട്ടോക്രാഫ്റ്റില്‍ നിര്‍മ്മിച്ച ബോഡിയില്‍ 10 .5 മീറ്റര്‍ നീളമുള്ള ബസ്സിലാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഏകദേശം 20 കിലോമീറ്റര്‍ പരീക്ഷണം നടത്തിയ ബസ്സില്‍ ബഹു. ഗതാഗത വകുപ്പ് മന്ത്രിയോടൊപ്പം കെ.എസ്.ആര്‍.ടി.സി യുടെ ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ ശ്രീ. പ്രമോജ് ശങ്കര്‍ IOFS, എക്സിക്യൂട്ടീവ് ഡയറ്കടര്‍മാര്‍, ബഹു. മന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ഡ്രൈവര്‍ ഉള്‍പ്പടെ സൗകര്യപ്രദമായ 38 സീറ്റും, മുന്‍വശത്തും പുറകിലുമായി യാത്രക്കാര്‍ക്ക് അനായാസം കയറി ഇറങ്ങുന്നതിനായി വാതിലുകള്‍, വൈ കണക്ഷനുള്ള 3 ക്യാമറകള്‍, ബസ്സിനുള്ളില്‍ ചൂട് കുറയ്ക്കുന്നതിനായി തിരഞ്ഞെടുത്ത റൂഫിങ് മെറ്റീരിയല്‍, ലഗേജ് റാക്കുകള്‍, സ്റ്റൈന്‍ലെസ്സ് സ്റ്റീല്‍ ഇന്നര്‍ ബോഡി പാനലുകള്‍ എന്നിവ ഈ ബസ്സിന്റെ പ്രത്യേകതകളാണ്. 150 BHP പവറുള്ള 4 സിലിണ്ടര്‍ എഞ്ചിനോട് കൂടിയ ഈ ബസ്സിന് കൂടുതല്‍ ഇന്ധന ക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

കെ.എസ്.ആര്‍.ടി.സി പുതിയ ബസ്സുകള്‍ വാങ്ങുന്നതിനായി നടപടികള്‍ സ്വീകരിക്കുമ്പോള്‍ ഓരോ സീറ്റുകളുടെയും പിന്‍ വശത്തും ബസ്സിനുള്ളിലും പരസ്യം പതിക്കുന്നതിനുള്ള സംവിധാനം, മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ടുകള്‍, വൈ ഫൈ കണക്ഷനുള്ള ക്യാമറകള്‍, കൂടുതല്‍ സുഖപ്രദമായ ഡ്രൈവിങ് സീറ്റ് തുടങ്ങിയവ ഉള്‍പ്പെടുത്തണമെന്നും ബസ്സിനുള്ളില്‍ ചൂട്, എഞ്ചിന്റെ ശബ്ദം അടക്കമുള്ളവ നിയന്ത്രിക്കുന്നതിനായി യോജ്യമായ മെറ്റീരിയല്‍ തിരഞ്ഞെടുക്കുന്നതിനായി ബഹു. ഗതാഗത മന്ത്രി കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ക്ക് നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com