കെ സുരേന്ദ്രനെതിരെ 242 ക്രിമിനല്‍ കേസുകള്‍; പോരാട്ടത്തിന്റെ ഫലമെന്ന് ബിജെപി

ബിജെപി എറണാകുളം സ്ഥാനാര്‍ത്ഥി കെ എസ് രാധാകൃഷ്ണനെതിരെ 211 കേസുകളാണ് നിലവിലുള്ളത്.
കെ സുരേന്ദ്രനെതിരെ 242 ക്രിമിനല്‍ കേസുകള്‍; പോരാട്ടത്തിന്റെ ഫലമെന്ന് ബിജെപി

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട്ടിലെ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രനെതിരെയുള്ളത് 242 ക്രിമിനല്‍ കേസുകള്‍. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പാര്‍ട്ടി മുഖപത്രത്തിലാണ് കേസ് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. 2018 ലെ ശബരിമല പ്രക്ഷോഭകാലത്ത് രജിസ്റ്റര്‍ ചെയ്തതാണ് മിക്ക കേസുകളും. ബിജെപി എറണാകുളം സ്ഥാനാര്‍ത്ഥി കെ എസ് രാധാകൃഷ്ണനെതിരെ 211 കേസുകളാണ് നിലവിലുള്ളത്.

'2018 ലെ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് ഭൂരിപക്ഷം കേസുകളും. ഇതില്‍ പലതും കോടതിയിലാണ്. പാര്‍ട്ടി നേതാക്കള്‍ സമരമോ പ്രതിഷേധമോ ആഹ്വാനം ചെയ്താല്‍ പോലും ഇതുമായി ബന്ധപ്പെടുത്തി പൊലീസ് കേസെടുക്കുന്ന സാഹചര്യമായിരുന്നു.' ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ പ്രതികരിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. 237 കേസുകൾ ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ടാണെന്നും അഞ്ചെണ്ണം കേരളത്തിൽ സംഘടിപ്പിച്ച വിവിധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളതാണെന്നും കുര്യന്‍ കൂട്ടിച്ചേർത്തു.

കെ സുരേന്ദ്രനെതിരെ 242 ക്രിമിനല്‍ കേസുകള്‍; പോരാട്ടത്തിന്റെ ഫലമെന്ന് ബിജെപി
'ആടുജീവിതം' ഫോണിൽ പകർത്തി എന്ന് ആരോപണം; ഒരാൾ കസ്റ്റഡിയിൽ

രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഒരു ദേശീയവാദിയാകാന്‍ വളരെ പ്രയാസമാണെന്നും ദൈനംദിന പോരാട്ടമാണ് നടക്കുന്നതെന്നും അതിന്റെ ഭാഗമായാണ് കേസെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് പറഞ്ഞു.

വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിനാണ് മണ്ഡലത്തിലെത്തുന്നത്. അന്ന് തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും. രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയും അന്ന് ഉണ്ടാകും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com