ഹോളി ആഘോഷത്തില്‍ പങ്കെടുത്തില്ല; കാസര്‍കോട് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമെന്ന് പരാതി

സംഭവത്തില്‍ നിവേദിന്റെ സഹപാഠികളായ നാല് പേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു
ഹോളി ആഘോഷത്തില്‍ പങ്കെടുത്തില്ല; കാസര്‍കോട് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമെന്ന് പരാതി

കാസര്‍കോട്: അമ്പലത്തുകരയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് നേരെ സഹപാഠികളുടെ ക്രൂരമര്‍ദ്ദനമെന്ന് പരാതി. ഹോളി ആഘോഷത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് മര്‍ദ്ദനം. മഡിക്കൈ സ്‌കൂളിലെ വിദ്യാര്‍ത്ഥി കാസര്‍കോട് ചെമ്മട്ടംവയല്‍ സ്വദേശി കെ പി നിവേദിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ നിവേദിന്റെ സഹപാഠികളായ നാല് പേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. താടിയെല്ലിന് പരിക്കേറ്റ നിവേദ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com