കെ കെ ശൈലജ മട്ടന്നൂർ എംഎൽഎയായി തുടരും, ഡൽഹിയിലേക്ക് നാടുകടത്താനുള്ള ശ്രമം നടക്കില്ല: കെ കെ രമ

പേരാമ്പ്ര നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അവർ
കെ കെ ശൈലജ  മട്ടന്നൂർ എംഎൽഎയായി തുടരും, ഡൽഹിയിലേക്ക് നാടുകടത്താനുള്ള ശ്രമം നടക്കില്ല: കെ കെ രമ

പേരാമ്പ്ര: കെ കെ ശൈലജ മട്ടന്നൂർ എംഎൽഎയായി തുടരുമെന്നും ഡൽഹിയിലേക്ക് നാടുകടത്താനുള്ള ശ്രമം നടക്കില്ലെന്നും കെ കെ രമ എംഎൽഎ. വടകരയിലേത് അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താവുമെന്നും ഷാഫി പറമ്പിൽ വൻഭൂരിപക്ഷത്തിന് വിജയിക്കുമെന്നും രമ പറഞ്ഞു. പേരാമ്പ്ര നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അവർ. പേരാമ്പ്ര മാർക്കറ്റ് പരിസരത്ത് പഴയ ഗ്രാമീൺ ബാങ്ക് കെട്ടിടത്തിലാണ് ഓഫീസ് തുറന്നത്.

യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ആർകെ മുനീർ അധ്യക്ഷനായ പരിപാടിയിൽ മുസ്‌ലിം ലീഗ് ജില്ലാപ്രസിഡന്റ് എംഎ റസാഖ് മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് ജില്ലാ ചെയർമാൻ കെ ബാലനാരായണൻ, കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാട്, മുസ്‌ലിം ലീഗ് ജില്ലാസെക്രട്ടറി സിപിഎ അസീസ്, ഇ അശോകൻ, രാജീവ് തോമസ്, ടിപി ചന്ദ്രൻ, കെഎ ജോസുകുട്ടി, രാജൻ മരുതേരി, കെഎം സുരേഷ് ബാബു, കെകെ വിനോദൻ, പികെ രാഗേഷ്, ഇവി രാമചന്ദ്രൻ, രാജൻ വർക്കി, ടികെഎ ലത്തീഫ്, കല്ലൂർ മുഹമ്മദലി, എസ്കെ അസൈനാർ തുടങ്ങിയവർ സംസാരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com