വി മുരളീധരന്റെ 'വിഗ്രഹ'ത്തിന് പിന്നാലെ സുനില്‍കുമാറിന്റെ പ്രചാരണത്തിന് ക്ഷേത്രം; പരാതി

ടി എന്‍ പ്രതാപനാണ് പരാതി നല്‍കിയത്
 വി മുരളീധരന്റെ 'വിഗ്രഹ'ത്തിന് പിന്നാലെ സുനില്‍കുമാറിന്റെ പ്രചാരണത്തിന് ക്ഷേത്രം; പരാതി

തൃശൂര്‍: തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. സുനില്‍കുമാറിന്റെ പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്‌ളക്‌സില്‍ ക്ഷേത്രത്തിന്റെ ചിത്രം ഉപയോഗിച്ചത് ചൂണ്ടിക്കാട്ടിയാണ് പരാതി. ടി എന്‍ പ്രതാപനാണ് പരാതി നല്‍കിയത്. ക്ഷേത്രത്തിന്റെ ചിത്രം ഫ്‌ളക്സില്‍ സ്ഥാപിച്ച് വോട്ടു തേടി. ഇത് പെരുമാറ്റ ചട്ടലംഘനമെന്ന് പരാതിയില്‍ പറയുന്നു.

തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാറും തൃപ്രയാര്‍ ക്ഷേത്രവും ഉള്‍ക്കൊള്ളുന്ന ഫ്‌ളക്‌സ് ഉത്സവത്തിന്റെ ഭാഗമായാണ് സ്ഥാപിച്ചത്. ക്ഷേത്രത്തിന്റെ ചിത്രം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നും ചട്ടലംഘനമാണെന്നും പരാതിയില്‍ പറയുന്നുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചെന്ന് കാണിച്ച് കേന്ദ്രമന്ത്രിയും ആറ്റിങ്ങലിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ വി മുരളീധരനെതിരെ പരാതി ഉയര്‍ന്നിരുന്നു. ഇടതുമുന്നണിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്നാണ് പരാതിയില്‍ ഉന്നയിച്ചത്. തിരുവനന്തപുരം വര്‍ക്കലയില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ക്കെതിരെയാണ് എല്‍ഡിഎഫ് പരാതി നല്‍കിയത്. പ്രധാനമന്ത്രിയുടെയും സ്ഥാനാര്‍ത്ഥിയുടെയും ചിത്രത്തോടൊപ്പം ആണ് വിഗ്രഹത്തിന്റെ ചിത്രവും പ്രദര്‍ശിപ്പിച്ചിരുന്നത്.

 വി മുരളീധരന്റെ 'വിഗ്രഹ'ത്തിന് പിന്നാലെ സുനില്‍കുമാറിന്റെ പ്രചാരണത്തിന് ക്ഷേത്രം; പരാതി
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിഗ്രഹം; വി മുരളീധരനെതിരെ പരാതി

Related Stories

No stories found.
logo
Reporter Live
www.reporterlive.com