സിഎഎ പ്രതിഷേധ കേസുകൾ പിൻവലിക്കാനുള്ള തീരുമാനത്തിനെതിരെ പരാതി നൽകി; വി വി രാജേഷ്

തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വമേധയാ ഈ വിഷയത്തിൽ ഇടപെടേണ്ടതായിരുന്നുവെന്നും രാജേഷ് പ്രതികരിച്ചു
സിഎഎ പ്രതിഷേധ കേസുകൾ പിൻവലിക്കാനുള്ള തീരുമാനത്തിനെതിരെ പരാതി നൽകി; വി വി രാജേഷ്

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് വി വി രാജേഷ്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച ഈ സർക്കുലർ പിൻവലിക്കണമെന്നാണ് വി വി രാജേഷിന്റെ പരാതിയിൽ പറയുന്നത്.

സിഎഎ പ്രതിഷേധ കേസുകൾ പിൻവലിക്കാനുള്ള തീരുമാനത്തിനെതിരെ പരാതി നൽകി; വി വി രാജേഷ്
പൊലീസ് സ്റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാശ്രമം; ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വമേധയാ ഈ വിഷയത്തിൽ ഇടപെടേണ്ടതായിരുന്നു എന്നും രാജേഷ് പ്രതികരിച്ചു. സാമൂഹിക ധ്രൂവീകരണത്തിലൂടെ വോട്ട് പിടിക്കുകയാണ് എൽഡിഎഫിന്റെ ലക്ഷ്യമെന്നും വി വി രാജേഷ് വ്യക്തമാക്കി. തിരുവന്തപുരം ബിജെപി സ്ഥാനർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരായ എൽഡിഎഫ് പരാതിയെ രാജേഷ് വിമർശിച്ചു. രാജീവ് ചന്ദ്രശേഖർ പൊഴിയൂരിൽ പോയതിന് ശേഷമാണ് കേന്ദ്ര സംഘം പൊഴിയൂരിലെത്തുന്നതെന്നും അതിന് ശേഷമാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com