സിപിഐഎം ഭീരുക്കളുടെ പാര്‍ട്ടി, രാജേന്ദ്രനെതിരെ നടപടിയെടുക്കാന്‍ ധൈര്യമില്ല: വി ഡി സതീശന്‍

'ബിജെപിയെ കേരളത്തിലെ സിപിഐഎം ഭയക്കുന്നു. സിപിഐഎം വംശനാശം നേരിടുകയാണ്'
സിപിഐഎം ഭീരുക്കളുടെ പാര്‍ട്ടി, രാജേന്ദ്രനെതിരെ നടപടിയെടുക്കാന്‍ ധൈര്യമില്ല: വി ഡി സതീശന്‍

തിരുവനന്തപുരം: സിപിഐഎം ഭിരുക്കളുടെ പാര്‍ട്ടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെ സന്ദര്‍ശിച്ചിട്ടും എസ് രാജേന്ദ്രനെതിരെ നടപടിയെടുക്കാന്‍ ധൈര്യമില്ല. ബിജെപിയുടെ ബി ടീമായി സിപിഐഎം മാറിയെന്നും വി ഡി സതീശന്‍ ആരോപിച്ചു.

സിപിഐഎം നേതാക്കള്‍ ബിജെപിക്ക് ഇടം ഒരുക്കുകയാണ്. ബിജെപിയെ കേരളത്തിലെ സിപിഐഎം ഭയക്കുന്നു. സിപിഐഎം വംശനാശം നേരിടുകയാണ്. സിപിഐഎം മത്സരിക്കുന്നത് ബിജെപിയെ തോല്‍പ്പിക്കാനല്ല. തൃശൂരിലെ സിപിഐഎമ്മുകാരെ കേന്ദ്ര ഏജന്‍സികളെ കാണിച്ച് ഭയപ്പെടുത്തുന്നുവെന്നും സതീശന്‍ ആരോപിച്ചു.

രാഷ്ട്രപതിക്കെതിരെ നല്‍കിയ ഹര്‍ജി തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്രയും നാള്‍ സര്‍ക്കാര്‍ എവിടെ പോയിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി ബിജെപി പേടിയിലാണ്. കൃഷ്ണന്‍കുട്ടിയെ മന്ത്രിസഭയില്‍ നിലനിര്‍ത്തുന്നത് ബിജെപി നിര്‍ദേശപ്രകാരമാണ്. പൗരത്വ സമരത്തില്‍ കേസ് പിന്‍വലിക്കാത്തത് ബിജെപിയെ പ്രീണിപ്പിക്കാനാണ്. ബിജെപിയും സിപിഐഎമ്മും ഒരുമിച്ച് നിന്നാലും ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ലെന്നും വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com