ബാങ്കുകളിലെ സംശയകരമായ ഇടപാടുകൾ നിരീക്ഷിക്കും; നിർദ്ദേശവുമായി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ

സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളാണ് ജില്ലാ ഭരണാധികാരികൾക്ക് നിർദേശം നൽകിയത്
ബാങ്കുകളിലെ സംശയകരമായ ഇടപാടുകൾ നിരീക്ഷിക്കും; നിർദ്ദേശവുമായി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ

തിരുവനന്തപുരം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാട് നടത്തിയാൽ അതിനെ കർശനമായി നിരീക്ഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. ഇത്തരം നടപടി ഉണ്ടായാൽ അതിനെതിരെ കർശന നടപടി സ്വീകരിക്കും എന്നും കമ്മീഷൻ അറിയിച്ചു. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളാണ് ജില്ലാ ഭരണാധികാരികൾക്ക് നിർദേശം നൽകിയത്. എല്ലാ ബാങ്കുകളിലെയും സംശയകരമായ ഇടപാടുകൾ ഉൾപ്പെടെ നിരീക്ഷിക്കാനും നിർദേശമുണ്ട്.

ആദായ നികുതി വകുപ്പ് പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാന അതിർത്തികളിലും ജില്ലാ അതിർത്തികളിലും കർശന പരിശോധന നടത്താനും നിർദേശം ഉണ്ട്. ചെക്ക് പോസ്റ്റുകളിൽ സിസിടിവി നിരീക്ഷണം കൂടുതൽ ശക്തമാക്കും. വോട്ടെടുപ്പിൽ മുതിർന്ന പൗരമാർക്ക് പ്രധാന പരിഗണന നൽകാനും അറിയിപ്പുണ്ട്. കുട്ടികളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉപയോഗിക്കരുത്.

ഇതിന് മുൻപും സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ പ്രചാരണത്തിന് അതിവേഗം നടപടിയുണ്ടാകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ അറിയിച്ചിരുന്നു. വ്യാജപ്രചാരണം കണ്ടാൽ ഉടൻ പൊലീസ്‌ കേസെടുക്കുമെന്നും പാർട്ടികൾക്കും സ്ഥാനാർഥികൾക്കും നോട്ടീസ് നൽകുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഉത്തരവുണ്ട്. വോട്ടെടുപ്പ് വെള്ളിയാഴ്ചയിൽ നിന്ന് മാറ്റണമെന്ന ആവശ്യത്തിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര ഇലക്ഷൻ കമ്മീഷനാണെന്നും സംസ്ഥാനത്ത് ലഭിച്ച അപേക്ഷകളും ഇലക്ഷൻ കമ്മീഷന് കൈമാറിയെന്നും സഞ്ജയ് കൗള്‍ അറിയിച്ചിട്ടുണ്ട്.

ബാങ്കുകളിലെ സംശയകരമായ ഇടപാടുകൾ നിരീക്ഷിക്കും; നിർദ്ദേശവുമായി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ
സത്യഭാമ ബിജെപി അം​ഗം, അംഗത്വം സ്വീകരിക്കുന്ന പോസ്റ്റ് മുക്കി ബിജെപി?; കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

Related Stories

No stories found.
logo
Reporter Live
www.reporterlive.com