കെട്ടിയാട്ടം തിറയൊഴുകും വഴി; ആദ്യ പ്രദർശനോദ്ഘാടനം സംഘടിപ്പിച്ചു

നാടോടി വിജ്ഞാനീയ രംഗത്തേക്ക് യുവതലമുറയെ ആകർഷിക്കുക എന്ന ലക്ഷ്യവുമായി കേരള ഫോക്‌ലോർ അക്കാദമി കലാലയങ്ങളിലും വിദ്യാലയങ്ങളിലും രൂപീകരിക്കുന്ന ഫോക്‌ലോർ ക്ലബ്ബുകളിലൂടെ നിരവധി വിദ്യാർത്ഥികളും അധ്യാപകരും ആണ് വിവിധ നാടൻകലകളിൽ തൽപരരായി ഇത്തരത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നത്.
കെട്ടിയാട്ടം തിറയൊഴുകും വഴി; ആദ്യ പ്രദർശനോദ്ഘാടനം സംഘടിപ്പിച്ചു

കണ്ണൂർ : യുവക്ഷേത്ര ഫോക്‌ലോർ ക്ലബ്ബ് നിർമ്മിച്ച് വിശാൽ ജോൺസൺ സംവിധാനം ചെയ്ത കെട്ടിയാട്ടം ; തിറയൊഴുകും വഴി എന്ന ഡോക്യുമെൻ്ററിയുടെ ആദ്യ പ്രദർശനോദ്ഘാടനം കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ ശ്രീ ഒ എസ് ഉണ്ണിക്കൃഷ്ണൻ നിർവ്വഹിച്ചു. വള്ളുവനാട്ടിലെ അനുഷ്ഠാന കലാരൂപമായ തിറയുടെ നിർമ്മാണരീതികളെയും സാംസ്കാരിക നിർമ്മിതികളെയും വിശകലനം ചെയ്യുന്ന ഡോക്യുമെൻ്ററിയുടെ പഴയകാല സിനിമാകൊട്ടകയെ അനുസ്മരിപ്പിക്കുന്ന മിനിയേച്ചർ രൂപം കോളേജ് ഡയറക്ടർ റവ ഡോ മാത്യു ജോർജ് വാഴയിലിന് കൈമാറി.

നാടോടി വിജ്ഞാനീയ രംഗത്തേക്ക് യുവതലമുറയെ ആകർഷിക്കുക എന്ന ലക്ഷ്യവുമായി കേരള ഫോക്‌ലോർ അക്കാദമി കലാലയങ്ങളിലും വിദ്യാലയങ്ങളിലും രൂപീകരിക്കുന്ന ഫോക്‌ലോർ ക്ലബ്ബുകളിലൂടെ നിരവധി വിദ്യാർത്ഥികളും അധ്യാപകരും ആണ് വിവിധ നാടൻകലകളിൽ തൽപരരായി ഇത്തരത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നത്.യുവക്ഷേത്ര കോളേജ് പ്രിൻസിപ്പാൾ ഡോ ടോമി ആൻ്റണി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. റവ.ഡോ. ജോസഫ് ഓലിക്കൽ കൂനൽ, റവ ഫാ ജോസ് അങ്ങേ വീട്ടിൽ എന്നിവർ ആശംസകളർപ്പിച്ചു. ശ്രീകുമാർ കെ കൃതജ്ഞത രേഖപ്പെടുത്തി.

കെട്ടിയാട്ടം ; തിറയൊഴുകും വഴി എന്ന ഡോക്യുമെൻ്ററിയുടെ ആശയം ശ്രീകുമാർ കെ ,ഛായാഗ്രഹണം അനിരുദ്ധ് എ കുമാർ, എഡിറ്റിങ് ശ്രീരാജ് പിവി, പശ്ചാത്തല സംഗീതം, വിഷ്ണു എസ് അവതരണം നസ്റിൻ ടി കെ, സ്റ്റിൽസ് കൃഷ്‌ണേന്ദു കെ പി, പോസ്റ്റർ ആൻഡ് ഡിസൈൻ ലിങ്ക്സ് അബ്രഹാം, കല ഫാഇസ ബാനു ടിഎ, സബ്ടൈറ്റിൽസ് വി ലക്ഷ്മി. പി ആർ ഒ മിഥുൻ എം, പ്രൊഡക്ഷൻ കൺട്രോളർ ദിവ്യ, റെക്കോർഡിങ് ഹിംസ് അക്കാദമിഎൻ കെ എന്നിവരാണ് അണിയറ പ്രവർത്തകർ

Related Stories

No stories found.
logo
Reporter Live
www.reporterlive.com