'മോളെ സത്യഭാമേ,ഞങ്ങൾക്ക് "കാക്കയുടെ നിറമുള്ള" രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി'; വിമർശിച്ച് ഹരീഷ് പേരടി

'ഭൂമി കുലുങ്ങുമോ എന്ന് നമുക്ക് നോക്കാം. കറുപ്പിനൊപ്പം... രാമകൃഷ്ണനൊപ്പം'
'മോളെ സത്യഭാമേ,ഞങ്ങൾക്ക് "കാക്കയുടെ നിറമുള്ള" രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി'; വിമർശിച്ച് ഹരീഷ് പേരടി

ആർഎൽവി രാമകൃഷ്ണനെതിരെ നടന്ന ജാതി അധിക്ഷേപത്തിൽ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി. തങ്ങൾക്ക് 'കാക്കയുടെ നിറമുള്ള' രാമകൃഷ്ണന്റെ മോഹനിയാട്ടം മതിയെന്ന് നടൻ പറഞ്ഞു. ഈ അധിക്ഷേപത്തിൽ പ്രതിഷേധിച്ച് ആർഎൽവി രാമകൃഷ്ണൻ ഇനി മോഹിനിയാട്ടം കളിക്കുമ്പോൾ മുഖത്തും ശരീരത്തിലും വെള്ള പൂശരുതെന്നും നടൻ ആവശ്യപ്പെട്ടു.

'മോളെ സത്യഭാമേ,ഞങ്ങൾക്ക് "കാക്കയുടെ നിറമുള്ള" രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി'; വിമർശിച്ച് ഹരീഷ് പേരടി
'പറഞ്ഞത് പറഞ്ഞത് തന്നെ, ഉറച്ചുനിൽക്കുന്നു'; ജാതി അധിക്ഷേപ വിവാദത്തിൽ കലാമണ്ഡലം സത്യഭാമ

'മോളെ സത്യഭാമേ... ഞങ്ങൾക്ക് നീ പറഞ്ഞ "കാക്കയുടെ നിറമുള്ള" രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി. രാമകൃഷ്ണനോടും ഒരു അഭിർത്ഥന... ഇനി മോഹിനിയാട്ടം കളിക്കുമ്പോൾ ഒരു പ്രതിഷേധമെന്ന നിലക്ക് മുഖത്തും ശരീരത്തിലും വെള്ള പൂശരുത്... ഭൂമി കുലുങ്ങുമോ എന്ന് നമുക്ക് നോക്കാം. കറുപ്പിനൊപ്പം... രാമകൃഷ്ണനൊപ്പം,' ഹരീഷ് പേരടി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

'മോളെ സത്യഭാമേ,ഞങ്ങൾക്ക് "കാക്കയുടെ നിറമുള്ള" രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി'; വിമർശിച്ച് ഹരീഷ് പേരടി
'കലാ-സാംസ്‌കാരിക രംഗത്തിന് ശാപമായ വാക്കുകൾ'; നിയമനടപടി സ്വീകരിക്കുമെന്ന് ആർഎൽവി രാമകൃഷ്ണൻ

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികൾ. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാൽ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആർഎൽവി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com