രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള വ്യാജ ഫോട്ടോ; മാനനഷ്ടത്തിനും വ്യാജരേഖ നിർമ്മാണത്തിനുമെതിരെ കേസ്

നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്
രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള വ്യാജ ഫോട്ടോ; മാനനഷ്ടത്തിനും വ്യാജരേഖ നിർമ്മാണത്തിനുമെതിരെ കേസ്

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറിനോടൊപ്പം ഇരിക്കുന്ന ഫോട്ടോ വ്യാജമായി നിർമ്മിച്ചെന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ ഭാര്യ നൽകിയ പരാതിയിൽ വളപട്ടണം പൊലീസ് കേസെടുത്തു. നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ മാനനഷ്ടത്തിനും വ്യാജരേഖ നിർമ്മാണത്തിനുമാണ് കേസെടുത്തിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിക്ക് ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര പരാതി നൽകിയിരുന്നു.

രാജീവ്‌ ചന്ദ്രശേഖറിനൊപ്പം മറ്റൊരു സ്ത്രീ ഇരിക്കുന്ന ഫോട്ടോയിൽ തന്റെ ഭാര്യയുടെ തലസ്ഥാപിച്ചു പ്രചരിപ്പിച്ചതിന് പിന്നിൽ വി ഡി സതീശനാണെന്ന് ഇ പി ജയരാജൻ ആരോപിച്ചിരുന്നു. നിരാമയയുമായി ബന്ധമില്ലെന്ന് രാജീവ്‌ ചന്ദ്രശേഖർ റിപ്പോർട്ടർ ടി വിയോട് പറഞ്ഞിട്ടുണ്ട്. അത് എല്ലാവരും ഒന്ന് കേട്ട് നോക്കുന്നത് നല്ലതാണെന്നും ഇപി പറഞ്ഞു. രാജീവ്‌ ചന്ദ്രശേഖറിന്റെ വക്കാലത്തു എടുക്കേണ്ട കാര്യം തനിക്കില്ലെന്നും ഇ പി വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com