നീതിനിഷേധിക്കുന്നവർക്കെതിരായ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും; പ്രതികരിച്ച് മലങ്കര ഓർത്തഡോക്സ് സഭ

ചർച്ച് ബിൽ എന്നത് സാങ്കൽപ്പിക നിർദ്ദേശം മാത്രമാണെന്നും ചർച്ച് ബിൽ വരില്ലെന്നാണ് കരുതുന്നതെന്നും ബിജു ഉമ്മൻ
നീതിനിഷേധിക്കുന്നവർക്കെതിരായ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും; പ്രതികരിച്ച് മലങ്കര ഓർത്തഡോക്സ് സഭ

കോട്ടയം: നീതിനിഷേധിക്കുന്നവർക്കെതിരെയുള്ള വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചേക്കാമെന്ന് ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ. മുഖ്യമന്ത്രിയുടെ പുത്തൻകുരിശ് പ്രസ്താവനയോട് സഭാ മക്കൾക്ക് എതിർപ്പുണ്ട്. ചർച്ച് ബിൽ എന്നത് സാങ്കൽപ്പിക നിർദ്ദേശം മാത്രമാണെന്നും ചർച്ച് ബിൽ വരില്ലെന്നാണ് കരുതുന്നതെന്നും ബിജു ഉമ്മൻ റിപ്പോർട്ടറോട് പറഞ്ഞു.

സഭ രാഷ്ട്രീയ നിലപാട് എടുക്കാറില്ല. തിരഞ്ഞെടുപ്പിൽ സമ്മർദ്ദശക്തിയായി നിന്നുകൊണ്ട് രാഷ്ട്രീയ ലാഭം നേടാൻ സഭ നിന്നിട്ടില്ല. ഒരു രാഷ്ട്രീയ പാർട്ടിക്കും അനുകൂലമായോ പ്രതികൂലമായോ ഒരു നിലപാടും എടുത്തിട്ടില്ല. സഭയെ കാലാകാലങ്ങളായി ബുദ്ധിമുട്ടിക്കുന്നവരെ, സഭയെ രാഷ്ട്രീയ ലാഭങ്ങൾക്കായി ദുരുപയോ​ഗം ചെയ്യുന്നവരെ, നീതിനിഷേധിക്കുന്നവരെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ എന്നും സഭാ മക്കൾ ശ്രദ്ധിച്ചിട്ടുണ്ട്. എല്ലാ തിരഞ്ഞെടുപ്പിലും അപ്രകാരം തന്നെ പ്രവ‍‌ർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസികളുടെ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ചർച്ച് ബില്ലിൽ ശുഭ പ്രതീക്ഷയാണ്. സുപ്രീം കോടതി വിധി രാജ്യത്തിന്റെ നിയമമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. ചർച്ച് ബിൽ എന്നത് സാങ്കൽപ്പിക നിർദ്ദേശം മാത്രമാണ്. ചർച്ച് ബിൽ വരില്ലെന്നാണ് കരുതുന്നതെന്നും മറിച്ചുണ്ടായാൽ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ബിജു ഉമ്മൻ കൂട്ടിച്ചേർത്തു.

റബർ വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ ഒരുമിച്ച് നിൽക്കണം. നേരത്തെ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ നിൽക്കുമായിരുന്നു. ഇനിയും കക്ഷി രാഷ്ട്രീയത്തിനപ്പുറത്ത് കർഷകരെ സംരക്ഷിക്കാൻ പാർട്ടികൾ തയ്യാറാകണമെന്നും ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com