തൃശൂരില്‍ ഡിവൈഎഫ്‌ഐ നേതാവ് പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍

ഡിവൈഎഫ്‌ഐ കേച്ചേരി മേഖല പ്രസിഡന്റായിരുന്നു സുജിത്
തൃശൂരില്‍ ഡിവൈഎഫ്‌ഐ നേതാവ് പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍: ഡിവൈഎഫ്‌ഐ നേതാവിനെ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലിയില്‍ കണ്ടെത്തി. മണലി മൂളിപ്പറമ്പില്‍ വീട്ടില്‍ പരേതനായ ഭരതന്റെ മകന്‍ സുജിത് (28) ആണ് മരിച്ചത്. സിപിഐഎം കേച്ചേരി ലോക്കല്‍ കമ്മിറ്റി ഓഫീസിലെ മുറിയിലാണ് സുജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഡിവൈഎഫ്‌ഐ കേച്ചേരി മേഖല പ്രസിഡന്റായിരുന്നു സുജിത്. സംഭവ സമയം പാര്‍ട്ടി ഓഫീസില്‍ ആരും ഉണ്ടായിരുന്നില്ല. ഇന്ന് ഉച്ചയ്ക്ക് പാര്‍ട്ടി ഓഫീസിലെത്തിയ സുഹൃത്തുക്കളാണ് സുജിത്തിനെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സുജിത് പാര്‍ട്ടി ഓഫീസിലെത്താന്‍ ആവശ്യപ്പെട്ട് സുഹൃത്തിന് സന്ദേശം അയച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാണ് കാരണമെന്നുള്ള സൂചന കത്തിലുണ്ടെന്നാണ് വിവരം.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Related Stories

No stories found.
logo
Reporter Live
www.reporterlive.com