എന്ത്‌ ചോദിച്ചാലും മുഖ്യമന്ത്രിയ്ക്ക് മൗനം, രാജീവ്‌ ചന്ദ്രശേഖറും ഇപിയും വലിയ ബന്ധത്തിൽ; വി ഡി സതീശൻ

മുഖ്യമന്ത്രി തന്നെയാണ് എൽഡിഎഫ് കൺവീനറെ ഉപയോഗിച്ച് കൊണ്ട് ബിജെപിക്ക് അനുകൂലമായ പ്രസ്താവനകൾ പുറപ്പെടുവിപ്പിക്കുന്നത്
എന്ത്‌ ചോദിച്ചാലും മുഖ്യമന്ത്രിയ്ക്ക് മൗനം, രാജീവ്‌ ചന്ദ്രശേഖറും ഇപിയും വലിയ ബന്ധത്തിൽ; വി ഡി സതീശൻ

തിരുവനന്തപുരം: ഇപി ജയരാജനും കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും തമ്മിലുളള ബിസിനസ് ബന്ധം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇപി ജയരാജൻ്റെ കുടുംബത്തിന് പങ്കാളിത്തമുള്ള വൈദേകം റിസോർട്ടും രാജീവ്‌ ചന്ദ്രശേഖരന്റെ കമ്പനിയായ നിരാമയയും തമ്മിലുളള ബന്ധം തെളിയിക്കുന്ന ചിത്രങ്ങൾ അടക്കം തന്റെ കയ്യിൽ തെളിവുകൾ ഉണ്ടെന്ന് വിഡി സതീശൻ പറഞ്ഞു. വിവാദമുണ്ടായതിന് ശേഷവും ഇരുവരും അത് നിഷേധിച്ചട്ടില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. കേസ് കൊടുക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയാൽ മുഴുവൻ തെളിവുകളും പുറത്തു കൊണ്ട് വരും. ജയരാജന്റെ കുടുംബാഗങ്ങളും നിരാമയ റിസോർട്ടിന്റെ നടത്തിപ്പുകാരും ഒരുമിച്ച് നിൽക്കുന്ന ചിത്രം ഉൾപ്പെടെ ധാരാളം തെളിവുകൾ തൻ്റെ കയ്യിൽ ഉണ്ട്. കുടുംബത്തെ കൂടെ അത് ബാധിക്കും എന്നുള്ളത് കൊണ്ടാണ് ഇപ്പോൾ അത് പുറത്ത് വിടാത്തത് എന്നും വിഡി സതീശൻ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയൻ ഇ പി ജയരാജനെ ഉപയോഗിച്ചു കൊണ്ട് ബിജെപിക്ക് കേരളത്തിൽ ഇടം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥികള്‍ മികച്ചതാണെന്ന ഇ പി ജയരാജന്റെ പ്രസ്താവനയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി തന്നെയാണ് എൽഡിഎഫ് കൺവീനറെ ഉപയോഗിച്ച് കൊണ്ട് ബിജെപിക്ക് അനുകൂലമായ പ്രസ്താവനകൾ പുറപ്പെടുവിപ്പിക്കുന്നത്. മുഖ്യമന്ത്രിക്ക് ഭയമാണ്. മാസപ്പടി പോലുളള നിരവധി കേസുകളിൽ അന്വേഷണം നടക്കുന്നത് കൊണ്ട് ബിജെപിയെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണ് പിണറായി വിജയൻ എന്നും വി ഡി സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് ഉൾപ്പെടെയുള്ള ബിജെപി സ്ഥാനാർഥികൾ നല്ല സ്ഥാനാർഥികളാണെന്ന് പറഞ്ഞതിന് കെ സുരേന്ദ്രൻ ജയരാജനെ അഭിനന്ദിച്ചു. ബിജെപി പോലും പറയില്ല അവർ കേരളത്തിൽ രണ്ടാം സ്ഥാനത്ത് വരുമെന്ന്, പക്ഷേ ആ കാര്യത്തിൽ പിണറായി വിജയനെ കൂടെ സുരേന്ദ്രൻ അഭിനന്ദിക്കണമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

ബിജെപി നിരവധി സ്ഥാനങ്ങളിൽ രണ്ടാം സ്ഥാനത്ത്‌ വരുമെന്ന് പറയുമ്പോൾ അതിന്റെ അർത്ഥം ബിജെപി കേരളത്തിൽ എവിടെയൊക്കെ രണ്ടാം സ്ഥാനത്ത് വരുന്നുവോ അവിടെയൊക്കെ ഇടതുപക്ഷം മൂന്നാമത്തെ സ്ഥാനത്തേക്ക് പോകുമെന്നാണ്. എൽഡിഎഫ് കൺവീനർ തന്നെ അങ്ങനെ പറയുന്നുവെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

സിഎംആർഎൽ അല്ലാതെ എക്‌സാലോജിക് കമ്പനിയ്ക്ക് സംഭവാന നൽകിയതും കടം കൊടുത്തതും ആരൊക്കെയാണ് എന്നും വി ഡി സതീശൻ ചോ​​ദിച്ചു. സിഎംആർഎൽ അല്ലാതെ നിരവധി കമ്പനികൾ എക്‌സാലോജിക് കമ്പനിക്ക് പണം കൊടുത്തെന്നു പറയുന്നുണ്ടെന്നും വിഡി സതീശൻ ചൂണ്ടിക്കാണിച്ചു.

എല്ലാവരും ചേർന്ന് ഇലക്ടറൽ ബോണ്ടിന് എതിരായി അതിശക്തമായി പ്രതിഷേധിക്കുകയാണ്. ബിജെപി സിബിഐ ഇഡി തുടങ്ങിയ ഏജൻസികൾ ഉപയോഗിച്ച് റെയ്ഡ് നടത്തുകയും കേസെടുക്കുകയും ആ കമ്പനികളുടെ കേസ് ഒതുക്കി തീർക്കുന്നതിന് വേണ്ടി കോടാനുകോടി രൂപ ബിജെപി ക്ക് ഇലക്ടറൽ ബോണ്ടായി സംഭാവന ചെയുകയും ചെയ്തുവെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

ഇലക്ട്രൽ ബോണ്ടിനു സമാനമായ എക്‌സാലോജിക് കമ്പനിക്ക് സാമ്പത്തിക സഹായങ്ങൾ ചെയ്ത കമ്പനികൾക്ക് എല്ലാം ഏതെല്ലാം തരത്തിലാണ് സംസ്ഥാന ഗവൺമെന്റ് ഉപകാരം ചെയ്തിരിക്കുന്നത്. ടാക്സ് വെട്ടി പോയ ആൾക്ക് ഉൾപ്പെടെയുള്ള ആളുകൾക്ക് ചെയ്ത് കൊടുത്ത ഉപകാരത്തിന്റെ മറവിലാണ് എക്‌സാലോജിക് കമ്പനിക്ക് നിരവധി ആയ കമ്പനികൾ സാമ്പത്തിക സഹായം ചെയ്തിരിക്കുന്നത്. ഇലക്ട്രൽ ബോണ്ടിലുള്ള തുക ഇവിടെ ഇല്ലെങ്കിലും ഇലക്ട്രൽ ബോണ്ടിൽ ഉണ്ടായിരിക്കുന്ന അഴിമതിയുടെ യഥാർഥ കാതൽ മാസപ്പടി വിവാദത്തിൽ നടന്ന നിയമ വിരുദ്ധമായ പണമിടപ്പാടുകൾക്ക് പിറകിലുമുണ്ട്. അതിന് ചോദ്യം ചെയ്താൽ മുഖ്യമന്ത്രി മറുപടി പറയില്ലയെന്നും വി ഡി സതീശൻ പറഞ്ഞു.

ഈ പ്രശ്നങ്ങളുടെയൊക്കെ മറവിൽ സർക്കാർ അവരുടെ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടുകയാണ്. സാമൂഹ്യ സുരക്ഷ പെൻഷനും ക്ഷേമ നിധി പെൻഷനും കൊടുക്കാൻ സർക്കാരിനു കഴിയുന്നില്ല.കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡയാലിസിസ് അടക്കം നിലച്ചിരിക്കുകയാണ്. സർക്കാർ മെഡിക്കൽ കോളേജിൽ മരുന്നില്ല. കോഴിക്കോട് മാത്രമല്ല കേരളത്തിലെ സർക്കാർ ഹോസ്പിറ്റലുകളിൽ എല്ലാം ഇതു തന്നെയാണ് സ്ഥിതി. മാവേലി സ്റ്റോറിൽ സാധനങ്ങളില്ലായെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com