'തൊഴിൽ നൽകുന്നതിനെതിരെ പ്രതിഷേധം ആദ്യം'; യൂത്ത് കോൺഗ്രസിന്റെ തലമുണ്ഡന സമരത്തെ പരിഹസിച്ച് തോമസ് ഐസക്

തൻ്റെ പദ്ധതിക്ക് യൂത്ത് കോൺഗ്രസ്സുകാരിലൂടെ പ്രചരണം കിട്ടുന്നതിൽ സന്തോഷമുണ്ടെന്ന് തോമസ് ഐസക്
'തൊഴിൽ നൽകുന്നതിനെതിരെ പ്രതിഷേധം ആദ്യം'; യൂത്ത് കോൺഗ്രസിന്റെ തലമുണ്ഡന സമരത്തെ പരിഹസിച്ച് തോമസ് ഐസക്

പത്തനംതിട്ട: യൂത്ത് കോൺഗ്രസുകാരെ വെല്ലുവിളിച്ച് പത്തനംതിട്ട ലോക്സഭാ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. തോമസ് ഐസക്. തൊഴിൽ നൽകുന്നതിനെതിരെ തല മുണ്ഡനം ചെയ്ത് സമരം നടത്തുന്നത് ഇത് ആദ്യമാണ്. തൻ്റെ പദ്ധതിക്ക് യൂത്ത് കോൺഗ്രസ്സുകാരിലൂടെ പ്രചരണം കിട്ടുന്നതിൽ സന്തോഷമുണ്ടെന്നും തോമസ് ഐസക് പറഞ്ഞു. തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ അഭ്യസ്ഥവിദ്യരായ യുവാക്കൾക്ക് ജോലി നൽകാൻ റിക്യൂട്ട്മെന്റ് ക്യാമ്പ് നടത്തിയിരുന്നു. ഇത് തട്ടിപ്പാണെന്ന് ആരോപിച്ച് തലമുണ്ഡനം ചെയ്ത് യൂത്ത് കോൺ​​ഗ്രസ് പ്രവർത്തകർ പത്തനംതിട്ടയിൽ പ്രതിഷേധിച്ചിരുന്നു. ഈ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു തോമസ് ഐസക്.

തൊഴിൽ നൽകാത്തതിനെതിരെ സമരം സാധാരണമാണ്. എന്നാൽ തൊഴിൽ നൽകുന്നതിനെതിരെ സമരം ആദ്യമാണ്. കുറച്ച് ഐടിഐക്കാരെ യൂത്ത് കോൺഗ്രസ്കാർ കൊണ്ട് വരൂ. ജോലി നൽകിയില്ലെങ്കിൽ യൂത്ത് കോൺഗ്രസ്കാർ സമരം ചെയ്യൂവെന്നും അദ്ദേഹം പറഞ്ഞു. ‌20 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന് മൂന്ന് വർഷം മുമ്പ് താൻ പറഞ്ഞിരുന്നു. ഇടത് മുന്നണി ഒത്തൊരുമിച്ച് പിടിച്ചാൽ പത്തനംതിട്ട പുതുചരിത്രമെഴുതുമെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

പിഎസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജോലി ലഭിക്കാത്ത യുവാൾക്ക് സമരം നടത്തുന്നത് സംസ്ഥാനത്ത് തുടർക്കാഴ്ചയാകുമ്പോൾ 50000 പേർക്ക് ജോലി കൊടുക്കുമെന്ന തോമസ് ഐസക്കിന്റെ വാദം പൊളിറ്റിക്കൽ ​ഗിമ്മിക്കാണെന്നാണ് യൂത്ത് കോൺ​ഗ്രസിന്റെ ആരോപണം. പ്രതീകാത്മകമായ തൂക്കുകയർ സമരവും തലമുണ്ഡനം ചെയ്തുമായിരുന്നു പ്രതിഷേധം. വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികൾ ഏറ്റെടുക്കുമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

'തൊഴിൽ നൽകുന്നതിനെതിരെ പ്രതിഷേധം ആദ്യം'; യൂത്ത് കോൺഗ്രസിന്റെ തലമുണ്ഡന സമരത്തെ പരിഹസിച്ച് തോമസ് ഐസക്
എറണാകുളത്ത് മേജർ രവി ബിജെപി സ്ഥാനാർത്ഥിയായേക്കും; നേതൃത്വത്തെ സമ്മതമറിയിച്ചു

Related Stories

No stories found.
logo
Reporter Live
www.reporterlive.com