നിങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ? അറിയാന്‍ വഴിയുണ്ട്

തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത കൂടുതല്‍ ഉറപ്പാക്കുകയാണ് ആപ്പിന്റെ ലക്ഷ്യമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
നിങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ? അറിയാന്‍ വഴിയുണ്ട്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ രാജ്യമൊന്നാകെ തിരഞ്ഞെടുപ്പ് ചൂടിലമര്‍ന്നിരിക്കുകയാണ്. ഇന്നലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതികള്‍ പ്രഖ്യാപിച്ചത്. ഇതിനിടെയാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ Know Your Candidate(KY) എന്ന ആപ്പ് പുറത്തിറക്കുന്ന വിവരം പ്രഖ്യാപിച്ചത്. ജനങ്ങള്‍ക്ക് തങ്ങളുടെ മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായിക്കുന്നതാണ് ആ ആപ്പ്. സ്ഥാനാര്‍ഥികളുടെ പേരില്‍ ഏതെങ്കിലും ക്രിമിനല്‍ കേസുകളുണ്ടോ എന്നോ ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്നോ ഈ ആപ്പിലൂടെ അറിയാന്‍ സാധിക്കും.

ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ലോക്‌സഭയില്‍ തങ്ങളെ പ്രതിനിധാനം ചെയ്യാന്‍ പോകുന്ന അംഗത്തിന്റെ ക്രിമിനല്‍ പശ്ചാത്തലം, സ്വത്ത്, ബാധ്യതകള്‍ തുടങ്ങിയ കാര്യങ്ങള്‍ വോട്ടര്‍മാര്‍ അറിയേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ആപ്പിന്റെ പ്രഖ്യാപനം നടത്തിയത്. സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ റെക്കോര്‍ഡുകളും സാമ്പത്തിക സ്ഥിതിയും വോട്ടര്‍മാര്‍ക്ക് സ്വതന്ത്രമായി പരിശോധിക്കാനാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.

ആപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ പേര് ടൈപ്പ് ചെയ്ത് നല്‍കിയാല്‍ സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ വോട്ടര്‍മാര്‍ക്ക് അറിയാന്‍ സാധിക്കും. സ്ഥാനാര്‍ത്ഥിക്ക് മേല്‍ ചുമത്തപ്പെട്ടിട്ടുള്ള കേസ് ഏത് തരത്തിലുള്ളതാണെന്നും കേസിന്റെ നിലവിലെ സ്ഥിതിയെന്താണെന്നും അറിയാന്‍ സാധിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത കൂടുതല്‍ ഉറപ്പാക്കുകയാണ് ആപ്പിന്റെ ലക്ഷ്യമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

രാജ്യത്ത് ഏഴ് ഘട്ടമായാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തിലാണ് കേരളത്തില്‍ വോട്ടെടുപ്പ്. ഏപ്രില്‍ 26നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 19ന് നടക്കും. ഒന്നാംഘട്ടത്തില്‍ 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലേയ്ക്കാണ് വോട്ടെടുപ്പ്. രണ്ടാം ഘട്ടത്തില്‍ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലേയ്ക്കാണ് തിരഞ്ഞെടുപ്പ്. മൂന്നാംഘട്ട വോട്ടെടുപ്പ് മെയ് ഏഴിനാണ്. 12 സംസ്ഥാനങ്ങളിലായി 94 മണ്ഡലങ്ങളിലേയ്ക്കാണ് മൂന്നാം ഘട്ടം വോട്ടെടുപ്പ്. നാലാംഘട്ടം മെയ് 13നാണ്. 10 സ്ഥാനങ്ങളിലെ 96 മണ്ഡലങ്ങളിലാണ് നാലാം ഘട്ട വോട്ടെടുപ്പ്. അഞ്ചാം ഘട്ട വോട്ടെടുപ്പ് മെയ് 20നാണ്. എട്ട് സംസ്ഥാനങ്ങളിലെ 49 മണ്ഡലങ്ങളിലാണ് അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. ആറാം ഘട്ട വോട്ടെടുപ്പ് മെയ് 25നാണ്. ഏഴ് സംസ്ഥാനങ്ങളിലായി 57 മണ്ഡലങ്ങളിലാണ് ഏഴാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. അവസാനഘട്ടം ജൂണ്‍ ഒന്നിനാണ്. ഏഴാം ഘട്ടത്തില്‍ എട്ട് സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

നിങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ? അറിയാന്‍ വഴിയുണ്ട്
രാജീവ് ചന്ദ്രശേഖറുമായി യാതൊരു ബന്ധവുമില്ല; 24 ചാനല്‍ തന്നെ വേട്ടയാടുന്നുവെന്നും ഇ പി ജയരാജന്‍

Related Stories

No stories found.
logo
Reporter Live
www.reporterlive.com