തിരഞ്ഞെടുപ്പിന് സജ്ജം, യുഡിഎഫിന് പൂർണ്ണ ആത്മവിശ്വാസമുണ്ടെന്ന് കെ സുധാകരൻ

കേരളത്തിൽ 20 ൽ ഇരുപത് സീറ്റും യുഡിഎഫ് നേടുമെന്നും കെ സുധാകരൻ പറഞ്ഞു.
തിരഞ്ഞെടുപ്പിന് സജ്ജം, യുഡിഎഫിന് പൂർണ്ണ ആത്മവിശ്വാസമുണ്ടെന്ന് കെ സുധാകരൻ

കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിന് സജ്ജമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍. തിരഞ്ഞെടുപ്പിനെ നേരിടാൻ പൂർണ്ണ ആത്മവിശ്വാസമുണ്ട്. തീയതി ഏതായാലും യുഡിഎഫ് തയ്യാറാണ്. കേരളത്തിൽ 20 ൽ ഇരുപത് സീറ്റും യുഡിഎഫ് നേടുമെന്നും കെ സുധാകരൻ പറഞ്ഞു. ഇതിനിടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ 26നാണ് വോട്ടെടുപ്പ്.

രാജ്യത്തെ 543 ലോക്‌സഭാ സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏഴുഘട്ടങ്ങളിലായാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ പത്രികാ സമര്‍പ്പണം മാര്‍ച്ച് 28ന് തുടങ്ങി ഏപ്രില്‍ നാലിന് അവസാനിക്കും. സൂക്ഷ്മപരിശോധന ഏപ്രില്‍ അഞ്ചിനാണ്. നോമിനേഷൻ പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടിനാണ്.

ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19ന് നടക്കും. രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 26ന്. ജൂൺ നാലിന് വോട്ടെണ്ണല്‍ നടക്കും. 2024 ജൂൺ 16 വരെയാണ് നിലവിലെ ലോക്സഭയുടെ കാലാവധി. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നാലു സംസ്ഥാന നിയമസഭകളിലേയ്ക്കും ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം വോട്ടെടുപ്പ് നടക്കും. 26 നിയമസഭാ സീറ്റുകളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പും നടക്കും. ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചല്‍പ്രദേശ്, ഒഡീഷ എന്നി സംസ്ഥാന നിയമസഭകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ആന്ധ്രാപ്രദേശിൽ മെയ് 13നാണ് നിയസഭാ തിരഞ്ഞെടുപ്പ്. ഒഡീഷയിൽ രണ്ട് ഘട്ടങ്ങളിലായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും.

തിരഞ്ഞെടുപ്പിന് സജ്ജം, യുഡിഎഫിന് പൂർണ്ണ ആത്മവിശ്വാസമുണ്ടെന്ന് കെ സുധാകരൻ
രാജ്യം പൊതു തിരഞ്ഞെടുപ്പിലേയ്ക്ക്: കേരളത്തില്‍ ഏപ്രിൽ 26ന്, വോട്ടെടുപ്പ് ഏഴു ഘട്ടങ്ങളിലായി

Related Stories

No stories found.
logo
Reporter Live
www.reporterlive.com