അര്‍ധരാത്രിയില്‍ ടെറസിൽ ബൂട്ട് ശബ്ദം, മേല്‍ക്കൂരയിലേക്ക് കല്ലേറ്, അജ്ഞാതന്റെ ശല്യം; പരാതി

സംഭവം റസിഡന്‍സ് അസോസിയേഷനെ അറിയിക്കുകയും റെസിഡന്‍ഷ്യല്‍ അംഗങ്ങളുടെടെ നേതൃത്വത്തില്‍ പൊലീസ് പരാതി നല്‍കുകയായിരുന്നു
അര്‍ധരാത്രിയില്‍ ടെറസിൽ ബൂട്ട് ശബ്ദം, മേല്‍ക്കൂരയിലേക്ക് കല്ലേറ്, അജ്ഞാതന്റെ ശല്യം; പരാതി

ഏറ്റുമാനൂര്‍: നിരന്തരമായി അജ്ഞാതൻ്റെ ശല്യം അനുഭവപ്പെടുന്നതായി കുടുംബത്തിന്റെ പരാതി. ഏറ്റുമാനൂ‍ർ തവളക്കുഴി കലാസദനത്തില്‍ രാജനും കുടുംബവുമാണ് രണ്ടാഴ്ചയായി രാത്രിയില്‍ അജ്ഞാതന്റെ ശല്യം കൊണ്ട് ബുദ്ധിമുട്ടുന്നത്. അര്‍ധരാത്രിയില്‍ ടെറസിനു മുകളില്‍ ബൂട്ട് ഇട്ട് ചവിട്ടുന്ന ശബ്ദം ഉണ്ടാക്കുക, വാട്ടര്‍ ടാങ്കില്‍ നിന്ന് വെള്ളം ഒഴുക്കി കളയുക, വീടിന്റെ മേല്‍ക്കൂരയിലേക്ക് കല്ലെറിയല്‍ എന്നിങ്ങനെയുള്ള പ്രവര്‍ത്തികളിലൂടെ നിരന്തരം ശല്യപ്പെടുത്താന്‍ തുടങ്ങി. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന അജ്ഞാതന്‍ ആരാണെന്നറിയുന്നതിനായി കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവം റസിഡന്‍സ് അസോസിയേഷനെ അറിയിക്കുകയും റെസിഡന്‍ഷ്യല്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. അര്‍ധരാത്രി കഴിയുന്നതോടെ വീടിന് മുകളിലെ ടെറസില്‍ നിന്ന് പലവിധത്തിലുള്ള ശബ്ദം ഉണ്ടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ബൂട്ടിട്ട് അമര്‍ത്തി ചവിട്ടി നടക്കുന്ന ശബ്ദം ആയിരുന്നു ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. ആദ്യം കരുതിയത് മരപ്പട്ടിയൊ മറ്റെന്തെങ്കിലും ആയിരിക്കുമെന്നാണ്. പിന്നെ ടാങ്കില്‍ നിന്ന് വെള്ളം ഒഴുക്കിവിടാന്‍ തുടങ്ങി. ടെറസിലെ ടാങ്കിലെ പൈപ്പ് ആക്‌സോ ബ്ലെയ്ഡ് ഉപയോഗിച്ച് മുറിച്ച നിലയില്‍ കണ്ടെത്തി. ആക്‌സോ ബ്ലെയിഡ് സമീപത്ത് നിന്ന് കണ്ടെത്തി.

പിടികൂടാന്‍ രാത്രി ഉറക്കമൊഴിച്ച് കുടുംബം കാത്തിരുന്നുവെങ്കിലും അജ്ഞാതന്‍ രക്ഷപ്പെട്ടു. പിറ്റേദിവസം രാവിലെ മുയലിനെ വളര്‍ത്തുന്ന കൂട്ടില്‍ പോയി നോക്കിയപ്പോള്‍ കാണുന്നത് ഒരു മുയലിനെ തല്ലിക്കൊന്നിട്ടിരിക്കുന്നതായാണ് കണ്ടെതെന്നും കുടുംബം പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com