പത്മജ വന്നു കണ്ടിട്ടില്ല; ഇതിനൊക്കെ മറുപടിപറഞ്ഞ് നിലവാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നില്ല: ഇപി ജയരാജൻ

ബിജെപിയെ തോൽപ്പിച്ച് ഇന്ത്യയിൽ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാൻ ഇടതുപക്ഷത്തിന് വോട്ടു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
പത്മജ വന്നു കണ്ടിട്ടില്ല; ഇതിനൊക്കെ മറുപടിപറഞ്ഞ് നിലവാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നില്ല: ഇപി ജയരാജൻ

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത്‌ പത്മജയുമായി സംസാരിച്ചുവെന്ന ദല്ലാൾ നന്ദകുമാറിന്റെ വെളിപ്പെടുത്തലിൽ മറുപടിയുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍. പത്മജ വേണുഗോപാൽ തന്നെ വന്നു കണ്ടിട്ടില്ലെന്ന് അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു. തിരഞ്ഞെടുപ്പുകാലത്ത്‌ പത്മജ വന്നു കണ്ടിട്ടില്ല. ദീപ്തി വർഗീസിനെ തനിക്കറിയില്ലെന്നും ജയരാജൻ പറഞ്ഞു. എന്തെങ്കിലും വന്നു പറയുകയാണ്. ഇതിനു മറുപടിപറഞ്ഞ് തന്റെ നിലവാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയെ തോൽപ്പിച്ച് ഇന്ത്യയിൽ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാൻ ഇടതുപക്ഷത്തിന് വോട്ടു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇപിയുടെ വാക്കുകൾ

ജൂൺ 4-ഓടുകൂടി ഇന്ത്യയിലെ ഫാസിസ്റ്റ് ഭീകര ഭരണം അവസാനിപ്പിക്കാൻ ഇന്ത്യയിലെ ജനങ്ങൾക്ക് സാധിക്കും. ഞങ്ങൾക്ക് എല്ലാവരുടെയും വോട്ട് വേണം. ന്യൂനപക്ഷ-ഭൂരിപക്ഷ മതവിഭാഗങ്ങളെല്ലാം വേദന അനുഭവിക്കുന്നവരാണ്. കേന്ദ്രം ഉണ്ടാക്കികൊണ്ടിരിക്കുന്ന നിയമങ്ങളും ചട്ടങ്ങളുമെല്ലാം അവരെ ഭയപ്പെടുത്തുകയാണ്. ഇവിടെ തോൽപ്പിക്കേണ്ടത് ബിജെപിയെയാണ്. ബിജെപിയെ തോൽപ്പിച്ച് ഇന്ത്യയിൽ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാൻ ഇടതുപക്ഷത്തിന് വോട്ടു ചെയ്യുക എന്നതാണ് ലക്ഷ്യം. അതുകൊണ്ട് മതന്യൂനപക്ഷങ്ങളെല്ലാം ഇടതുപക്ഷത്തിന് വോട്ട് ചെയ്യണം. ഇടതുപക്ഷത്തോട് മത്സരിക്കാൻ കരുത്തുള്ള ഒരു സ്ഥാനാർത്ഥിയും 20 മണ്ഡലങ്ങളിലുമില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com