പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചുമതലയേറ്റു; തിരഞ്ഞെടുപ്പ് തീയതികളില്‍ തീരുമാനം ഉടന്‍

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിങ് സന്ധു എന്നിവരാണ് ചുമതലയേറ്റത്
പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചുമതലയേറ്റു; തിരഞ്ഞെടുപ്പ് തീയതികളില്‍ തീരുമാനം ഉടന്‍

ന്യൂഡല്‍ഹി: പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചുതലയേറ്റു. തിരഞ്ഞെടുപ്പ് കമ്മീഷനിലെ പുതിയ അംഗങ്ങളായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിങ് സന്ധു എന്നിവരാണ് ചുമതലയേറ്റത്. ഇതോടെ തിരഞ്ഞെടുപ്പ് തീയതികളില്‍ ഉടന്‍ തീരുമാനമുണ്ടായേക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ഉടനെ ചേരും.

തിരഞ്ഞെടുപ്പിന് പൂര്‍ണസജ്ജമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താവ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ മൂന്നംഗ സമിതിയാണ് ഗ്യാനേഷ് കുമാറിനെയും സുഖ്ബീര്‍ സിങ് സന്ധുവിനെയും തിരഞ്ഞെടുത്തത്. ഗ്യാനേഷ് കുമാര്‍ കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനും സുഖ്ബീര്‍ സിംങ് സന്ധു പഞ്ചാബ് കേഡര്‍ ഉദ്യോഗസ്ഥനുമാണ്.

അരുണ്‍ ഗോയല്‍ രാജിവച്ച ഒഴിവിലേക്കാണ് ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സന്ധു എന്നിവരെ നിയമിച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് അരുണ്‍ ഗോയല്‍ രാജിവച്ചത്. ഇതോടെ കമ്മീഷനില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാര്‍ മാത്രം ബാക്കിയായിരുന്നു. ഇതോടെയാണ് പുതിയ കമ്മീഷണര്‍മാരെ നിയമിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com