വിഴിഞ്ഞം സമരം;157 കേസുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍,സ്റ്റേഷന്‍ ആക്രമിച്ച കേസ് അടക്കം 42 എണ്ണം ബാക്കി

199 കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തിരുന്നത്.
വിഴിഞ്ഞം സമരം;157 കേസുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍,സ്റ്റേഷന്‍ ആക്രമിച്ച കേസ് അടക്കം 42 എണ്ണം ബാക്കി

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് എടുത്ത കേസുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിനെതിരെ 2022ല്‍ നടന്ന സമരത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് പിന്‍വലിച്ചത്. 199 കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഇതില്‍ ഗുരുതര സ്വഭാവമില്ലാത്ത 157 എണ്ണമാണ് പിന്‍വലിച്ചത്. ഗൗരവ സ്വഭാവമുള്ള 42 കേസുകള്‍ ഇനിയും ബാക്കിയാണ്. കേസുകള്‍ പിന്‍വലിക്കണമെന്ന് വിവിധ അപേക്ഷകള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി. മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലത്തീന്‍ അതിരൂപത മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

എന്നാല്‍ സ്റ്റേഷന്‍ ആക്രമിച്ച കേസ് അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ കേസുകള്‍ പിന്‍വലിച്ചിട്ടില്ല. മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് വിഴിഞ്ഞം സമരസമിതി. ബിഷപ്പുമാര്‍ക്കെതിരെ എടുത്ത കേസുകള്‍ ബാക്കി ഉണ്ടെന്നും സമരസമിതി പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com