പെട്രോള്‍-ഡീസല്‍ വില കുറച്ചത് ന്യായ് യാത്രയുടെ ഫലം: ജയറാം രമേശ്

രാജ്യത്തിന്റെ ക്ഷേമമാണ് പ്രധാനമന്ത്രി ലക്ഷ്യം വെയ്ക്കുന്നതെന്ന് ഇന്ധന വില കുറച്ചതിലൂടെ വ്യക്തമായെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
പെട്രോള്‍-ഡീസല്‍ വില കുറച്ചത്  ന്യായ് യാത്രയുടെ ഫലം: ജയറാം രമേശ്
File image

ന്യുഡല്‍ഹി: രാജ്യത്തെ പെട്രോള്‍-ഡീസല്‍ വില കുറച്ചത് ഭാരത് ജോഡോ ന്യായ് യാത്രയുടെ ഫലമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതം കുറച്ചത് ആശ്വാസകരമായ നടപടിയാണ്. ഭാരത് ജോഡോ ന്യായ് യാത്രക്ക് പിന്നാലെയാണിതെന്നായിരുന്നു ജയറാം രമേശിന്റെ പ്രതികരണം.

അതേസമയം രാജ്യത്തിന്റെ ക്ഷേമമാണ് പ്രധാനമന്ത്രി ലക്ഷ്യം വെയ്ക്കുന്നതെന്നാണ് ഇന്ധന വില കുറച്ചതിലൂടെ വ്യക്തമായതെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. നിലവില്‍ ഇന്ത്യയില്‍ പെട്രോള്‍ ലിറ്ററിന് ശരാശരി 94 രൂപയാണ്. എന്നാല്‍ ഇറ്റലിയില്‍ ഇത് 168.01 രൂപയാണ്, അതായത് 79 ശതമാനം കൂടുതല്‍. ഫ്രാന്‍സില്‍ 78 ശതമാനവും ജര്‍മ്മനിയില്‍ 70 ശതമാനവും സ്‌പെയിനില്‍ 54 ശതമാനവും കൂടുതലാണെന്നും അദ്ദേഹം അറിയിച്ചു. ഏറ്റവും വലിയ എണ്ണ പ്രതിസന്ധിക്കിടയിലും കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ ഇന്ത്യയില്‍ പെട്രോള്‍ വില 4.65 ശതമാനം കുറച്ചുവെന്നും ഹര്‍ദീപ് സിംഗ് പുരി അവകാശപ്പെടുന്നു. പുതുക്കിയ ഇന്ധനവില ഇന്ന് രാവിലെ മുതലാണ് പ്രാബല്യത്തില്‍ വന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com