പാലക്കാട് എക്സൈസ് ഓഫീസിലെ ലോക്കപ്പിനുള്ളിൽ പ്രതി തൂങ്ങി മരിച്ച സംഭവം; ദുരൂഹതയില്ലെന്ന് ക്രൈംബ്രാഞ്ച്

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്
പാലക്കാട് എക്സൈസ് ഓഫീസിലെ ലോക്കപ്പിനുള്ളിൽ പ്രതി തൂങ്ങി മരിച്ച സംഭവം; ദുരൂഹതയില്ലെന്ന് ക്രൈംബ്രാഞ്ച്

പാലക്കാട് : പാലക്കാട് എക്സൈസ് ഓഫീസിലെ ലോക്കപ്പിനുള്ളിൽ ഷോജോ ജോൺ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം. മരിച്ച ഷോജോയെ എക്‌സൈസ് ഓഫീസില്‍ എത്തിച്ചതു മുതലുളള സിസിടിവി ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്.

കെല്‍ട്രോണ്‍ ഉദ്യോഗസ്ഥരുടെ സഹായത്തില്‍ ദൃശ്യങ്ങളുടെ കൂടുതൽ തെളിവുകൾ ശേഖരിക്കും. അന്വേഷണത്തിൽ‌ മുണ്ട് മുറുകിയ പാട് അല്ലാതെ മറ്റൊന്നും കണ്ടെത്തിയിട്ടില്ല. ഷോജോയുടെ മൃതദേഹം പ്രത്യേക സംഘം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com