പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ ഹാജർനില 51% മാത്രം, 96% ഹാജരോടെ സമദാനി; എംപിമാരുടെ പ്രോഗ്രസ് കാർഡ്

കണ്ണൂർ എം പി കെ സുധാകരൻ്റെ ഹാജർ നില 50 ശതമാനം പങ്കെടുത്തത് ഒറ്റ നിയമനിർമ്മാണ ചർച്ചയിൽ
പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ ഹാജർനില 51% മാത്രം, 96% ഹാജരോടെ സമദാനി; എംപിമാരുടെ പ്രോഗ്രസ് കാർഡ്

തിരുവനന്തപുരം: സ്കൂൾ കുട്ടികൾക്ക് പ്രോഗ്രസ് കാർഡ് ഉള്ളത് പോലെ തന്നെയാണ് പാർലമെന്റിലെ എംപിമാരുടെ കാര്യവും. എല്ലാം രേഖപ്പെടുത്തുന്നുണ്ട്, വരുന്ന ദിവസങ്ങൾ മുതൽ ഉന്നയിക്കുന്ന ചോദ്യങ്ങളുടെ എണ്ണം വരെ. അഞ്ച് വർഷം പിന്നിടുമ്പോൾ ഈ കാർഡ് തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്നതും പതിവാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിൽ നിന്നുള്ള സ്മാർട്ട് എംപി ആരാണ്? മലപ്പുറത്തിന്റെ സ്വന്തം ഡോ. എ പി അബ്ദുൾസമദ് സമദാനിയാണ് കേരളത്തിലെ 20 എംപിമാരിൽ ഏറ്റവുമധികം തവണ പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുത്തത്. 96 ശതമാനമാണ് സമദാനിയുടെ ഹാജർ നില. മുസ്ലിം ലീ​ഗിന്റെ തന്നെ എംപി ഇ ടി മുഹമ്മദ് ബഷീറാണ് രണ്ടാം സ്ഥാനത്ത്. 94 ശതമാനമാണ് ഇ ടിയുടെ ഹാജ‍ർ നില.

എന്നാൽ ഏറ്റവും കുറവ് ഹാജ‍ർ നിലയുള്ള കേരളത്തിൽ നിന്നുള്ള എംപി, കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ്. 50 ശതമാനം മാത്രമാണ് സുധാകരന്റെ ഹാജ‍ർ നില. തൊട്ടുമുന്നിൽ തന്നെയുണ്ട് വയനാട് എംപിയും കോൺ​ഗ്രസിൻ്റെ ദേശീയ നേതാവുമായ രാഹുൽ ​ഗാന്ധി. 51 ശതമാനം മാത്രമാണ് രാഹുൽ ഗാന്ധിയുടെ ഹാജ‍ർനില. വി കെ ശ്രീകണ്ഠന്റെയും ശശി തരൂരിന്റെയും ഹാജർ നില 93 ശതമാനമാണ്. എൻ കെ പ്രേമചന്ദ്രന് 91 ശതമാനം ഹാ‍ജ‍രുണ്ട്. ഡീൻ കുര്യാക്കോസ്, കെ മുരളീധരൻ എന്നിവരുടെ ​ഹാജർ നില 90 ശതമാനവുമാണ്. ഏറ്റവുമധികം ചോദ്യങ്ങളുന്നയിച്ചതിൽ ഒന്നാമത് കൊല്ലം എം പി എൻ കെ പ്രേമചന്ദ്രനാണ്. ചട്ടം 377 പ്രകാരം 37 ഉം ചട്ടം 193 പ്രകാരം 9 ഉം ചോദ്യങ്ങൾ അദ്ദേഹം ഉന്നയിച്ചു. മികച്ച പാർലമെന്റേറിയനെന്ന് പ്രേമചന്ദ്രൻ വിളിക്കപ്പെടുന്നതും ഇതുകൊണ്ടുതന്നെ.

പകുതി മാത്രം ഹ‍ാജർ നിലയുള്ള കെ സുധാകരൻ ഒറ്റ നിയമനി‍ർമ്മാണ ചർച്ചയിൽ മാത്രമാണ് പങ്കെടുത്തത്. ഒരു ബജറ്റ് ചർച്ചയിൽ പോലും സുധാകരൻ പങ്കെടുത്തിട്ടില്ലെന്നത് കണക്കുകൾ വ്യക്തമാക്കുന്നു. എട്ട് ശൂന്യവേള ചർച്ചയിൽ പങ്കെടുത്തു. ചട്ടം 377 പ്രകാരം ഒമ്പത് ചോദ്യങ്ങൾ ഉന്നയിച്ചു. എന്നാൽ ചട്ടം 193 പ്രകാരം ഒരു ചോദ്യവും ഉന്നയിച്ചില്ല.

രാഹുൽ ഗാന്ധിക്ക് 51% ഹാജർ നിലയുണ്ട്. ഒരു നിയമനിർമ്മാണ ചർച്ചയിലും ഒരു ബജറ്റ് ചർച്ചയിലും ഒരു ശൂന്യവേള ചർച്ചയിലും മാത്രമാണ് പങ്കെടുത്തത്. ചട്ടം 377 പ്രകാരം ഒരു ചോദ്യം മാത്രമാണ് ഉന്നയിച്ചത്. ചട്ടം 193 പ്രകാരം ചോദ്യങ്ങളുന്നയിച്ചില്ല. രാജ്മോഹൻ ഉണ്ണിത്താൻറെ ഹാജർ നില 86 ശതമാനമാണ്. നിയമനിർമ്മാണ ചർച്ചയിൽ പങ്കെടുത്തില്ല. അഞ്ച് ബജറ്റ് ചർച്ചയിലും 32 ശൂന്യവേള ചർച്ചയിലും പങ്കെടുത്തു. ചട്ടം 377 പ്രകാരം 13 ചോദ്യങ്ങൾ ഉന്നയിച്ചു.

89% ശതമാനം ഹാജർ നിലയാണ് ആലപ്പുഴയിൽ നിന്നുള്ള സിപിഐഎം എംപി എ എം ആരിഫിനുള്ളത്. 32 നിയമനിർമ്മാണ ചർച്ചയിൽ ആരിഫ് പങ്കെടുത്തു. 24 ബഡ്ജറ്റ് ചർച്ചയിലും 21 ശൂന്യവേളയിലും ആരിഫ് പങ്കാളിയായി. ചട്ടം 377 പ്രകാരം 18 ചോദ്യങ്ങളും ചോദിച്ചു. ചട്ടം 193 പ്രകാരം ചോദ്യങ്ങൾ ഉന്നയിച്ചില്ല. 82% ശതമാനം ഹാജർ നിലയാണ് അടൂർ പ്രകാശ് എംപിക്കുള്ളത്. 4 നിയമനിർമ്മാണ ചർച്ചയിൽ അടൂർ പ്രകാശ് പങ്കെടുത്തു. 1 ബഡ്ജറ്റ് ചർച്ചയിലും 28 ശൂന്യവേളയിലും അടൂർ പ്രകാശ് ഇടപെട്ടു. ചട്ടം 377 പ്രകാരം 23 ചോദ്യങ്ങളും ചോദിച്ചു. ചട്ടം 193 പ്രകാരം ഒരു ചോദ്യവും ഉന്നയിച്ചു.

ആന്റോ ആന്റണിക്ക് 82% ഹാജർ നിലയുണ്ട്. 5 നിയമനിർമ്മാണ ചർച്ചയിൽ പങ്കെടുത്തു. 10 ബജറ്റ് ചർച്ചയിലും 27 ശൂന്യവേള ചർച്ചയിലും ആന്റോ ആന്റണി ഭാഗമായി. ചട്ടം 377 പ്രകാരം 15 ചോദ്യം ഉന്നയിച്ചു. ചട്ടം 193 പ്രകാരം ചോദ്യങ്ങൾ ഉന്നയിച്ചില്ല. 85 ശതമാനമാണ് ബെന്നി ബെഹ്നാൻ എംപിയുടെ ഹാജർ നില. 8 നിയമനിർമ്മാണ ചർച്ചയിൽ പങ്കെടുത്തു. 8 ബജറ്റ് ചർച്ചയിലും 29 ശൂന്യവേള ചർച്ചയിലും ബെന്നി ബെഗന്നാൻ ഭാഗമായി. ചട്ടം 377 പ്രകാരം 18 ചോദ്യവും ചട്ടം 193 പ്രകാരം 3 ചോദ്യവും ഉന്നയിച്ചു.

ഡീൻ കുര്യാക്കോസിന്റെ ഹാജർ നില 90 ശതമാനമാണ്. 8 നിയമനിർമ്മാണ ചർച്ചയിലും 16 ബജറ്റ് ചർച്ചയിലും 32 ശൂന്യവേള ചർച്ചയിലും പങ്കെടുത്തു. ചട്ടം 377 പ്രകാരം 24 ഉം ചട്ടം 193 പ്രകാരം 4 ചോദ്യങ്ങളും ഉന്നയിച്ചു. 94 ശതമാനമാണ് ഇടി മുഹമ്മദ് ബഷീറിന്റെ ഹാജർ നില. 46 നിയമനിർമ്മാണ ചർച്ചയിലും 16 ബഡ്ജറ്റ് ചർച്ചയിലും 12 ശൂന്യവേള ചർച്ചയിലും ഇ ടി പങ്കെടുത്തു. ചട്ടം 377 പ്രകാരം 09 ചോദ്യങ്ങളും ചട്ടം 193 പ്രകാരം 5 ചോദ്യങ്ങളും ഉയർത്തി.

ഹൈബി ഈഡൻറെ ഹാജർ നില 89 ശതമാനമാണ്. നിയമനിർമ്മാണ ചർച്ച-04, ബഡ്ജറ്റ് ചർച്ച- 01, ശൂന്യവേള ചർച്ച-28 ഉം ആണ്. ചട്ടം 377 പ്രകാരം 23 ഉം ചട്ടം 193 പ്രകാരം ഒരു ചോദ്യവും ചോദിച്ചു. കെ മുരളീധരൻറെ ഹാജർ നിലയാകട്ടെ 90 ശതമാനമാണ്. ഒരു നിയമനിർമ്മാണ ചർച്ചയിലും 3 ബജറ്റ് ചർച്ചയിലും 31 ശൂന്യവേള ചർച്ചയിലും പങ്കെടുത്തു. ചട്ടം 377 പ്രകാരം 26 ചോദ്യം ഉന്നയിച്ചു. ചട്ടം 193 പ്രകാരം ചോദ്യങ്ങളൊന്നും ഉന്നയിച്ചില്ല.

കൊടിക്കുന്നിൽ സുരേഷിന്റെ ഹാജർ നില 86 ശതമാനമാണ്. 24 നിയമനിർമ്മാണ ചർച്ചയിൽ പങ്കെടുത്തു. 10 ബജറ്റ് ചർച്ചയിലും 64 ശൂന്യവേള ചർച്ചയിലും അദ്ദേഹം ഭാഗമായി. ചട്ടം 377 പ്രകാരം 17 ചോദ്യങ്ങളും ചട്ടം 193 പ്രകാരം 4 ചോദ്യങ്ങളും ഉന്നയിച്ചു. എം കെ രാഘവൻറെ ഹാജർ നില 81 ശതമാനമാണ്. നിയമനിർമ്മാണ ചർച്ച-04, ബഡ്ജറ്റ് ചർച്ച- 10, ശൂന്യവേള ചർച്ച-28 ഉം ആണ്. ചട്ടം 377 പ്രകാരം 12 ചോദ്യം ഉന്നയിച്ചു. 193 പ്രകാരം ഒരു ചോദ്യവും ചോദിച്ചില്ല.

അബ്ദുൾസമദ് സമദാനിക്ക് 96% ഹാജർ നിലയുണ്ട്. 4 നിയമനിർമ്മാണ ചർച്ചയിൽ പങ്കെടുത്തു. 6 ബജറ്റ് ചർച്ചയിലും 6 ശൂന്യവേള ചർച്ചയിലും അബ്ദുൾസമദ് സമദാനി ഭാഗമായി. ചട്ടം 377 പ്രകാരം 11 ഉം ചട്ടം 193 പ്രകാരം 4 ഉം ചോദ്യങ്ങളുന്നയിച്ചു. 91 ശതമാനമാണ് എൻ കെ പ്രേമചന്ദ്രൻറെ ഹാജർ നില. 97 നിയമനിർമ്മാണ ചർച്ചയിൽ പങ്കെടുത്തു. 21 ബജറ്റ് ചർച്ചയിലും 76 ശൂന്യവേള ചർച്ചയിലും പ്രേമചന്ദ്രൻ ഭാഗമായി. ചട്ടം 377 പ്രകാരം 37 ഉം ചട്ടം 193 പ്രകാരം 9 ഉം ചോദ്യങ്ങളുന്നയിച്ചു.

രമ്യ ഹരിദാസിന്റെ ഹാജർ നില വ72 ശതമാനമാണ്. നാല് നിയമനിർമ്മാണ ചർച്ചയിലും അഞ്ച് ബജറ്റ് ചർച്ചയിലും 32 ശൂന്യവേള ചർച്ചയിലും പങ്കെടുത്തു. ചട്ടം 377 പ്രകാരം 11 ഉം ചട്ടം 193 പ്രകാരം ഒരു ചോദ്യവും ഉന്നയിച്ചു. 93 ശതമാനമാണ് ശശി തരൂരിന്റെ ഹാജർ നില. 41 നിയമനിർമ്മാണ ചർച്ചയിലും 10 ബഡ്ജറ്റ് ചർച്ചയിലും 25 ശൂന്യവേള ചർച്ചയിലും പങ്കെടുത്തു. ചട്ടം 377 പ്രകാരം 19 ചോദ്യങ്ങളും ചട്ടം 193 പ്രകാരം നാല് ചോദ്യങ്ങളും ഉന്നയിച്ചു.

പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ ഹാജർനില 51% മാത്രം, 96% ഹാജരോടെ സമദാനി; എംപിമാരുടെ പ്രോഗ്രസ് കാർഡ്
എംപി ഫണ്ട് ചിലവഴിക്കാൻ മടിയെന്ത്? അക്കൗണ്ടിൽ ബാക്കിയായി കോടികൾ; മുന്നിൽ കൊടിക്കുന്നിലും ഡീനും

ടി എൻ പ്രതാപൻ എംപിയുടെ ഹാജർ നില 82 ശതമാനമാണ്. നിയമനിർമ്മാണ ചർച്ചയിൽ പ്രതാപൻ പങ്കെടുത്തില്ല. 5 ബജറ്റ് ചർച്ചയിലും 36 ശൂന്യവേള ചർച്ചയിലും അദ്ദേഹം പങ്കെടുത്തു. ചട്ടം 377 പ്രകാരം 23 ചോദ്യങ്ങൾ ഉയർത്തി. തോമസ് ചാഴികാടൻറെ ഹാജർ നില 80 ശതമാനമാണ്. 17 നിയമനിർമ്മാണ ചർച്ചയിലും13 ബജറ്റ് ചർച്ചയിലും 16 ശൂന്യവേള ചർച്ചയിലും ചാഴികാടൻ പങ്കെടുത്തു. ചട്ടം 377 പ്രകാരം 11 ഉം ചട്ടം 193 പ്രകാരം 9 ചോദ്യങ്ങളും ഉന്നയിച്ചു. 93 ശതമാനമാണ് വി കെ ശ്രീകണ്ഠൻ എംപിയുടെ ഹാജർ നില. ഒരു നിയമനിർമ്മാണ ചർച്ചയിൽ വി കെ ശ്രീകണ്ഠൻ പങ്കെടുത്തു. 10 ബജറ്റ് ചർച്ചയിലും 26 ശൂന്യവേളയിലും എംപി ഭാഗമായി. ചട്ടം 377 പ്രകാരം 23 ചോദ്യങ്ങൾ ഉന്നയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com