തട്ടുകട എന്തെന്നറിയാത്ത എൻഡിഎ സ്ഥാനാർത്ഥി, ഗൂഗിൾമാപ്പ് വേണം മണ്ഡലത്തിലെത്താൻ: പരിഹസിച്ച് ഗണേഷ് കുമാർ

ഗൂഗിള്‍ മാപ് ഇട്ടാണ് രാജീവ് ചന്ദ്രശേഖർ സ്വന്തം മണ്ഡലത്തില്‍ എത്തുന്നതെന്നും ഗണേഷ് കുമാര്‍ പരിഹസിച്ചു.
തട്ടുകട എന്തെന്നറിയാത്ത എൻഡിഎ സ്ഥാനാർത്ഥി, ഗൂഗിൾമാപ്പ് വേണം മണ്ഡലത്തിലെത്താൻ: പരിഹസിച്ച് ഗണേഷ് കുമാർ

തിരുവനന്തപുരം: കോണ്‍ഗ്രസിനെയും ബിജെപിയെയും പരിഹസിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. കോണ്‍ഗ്രസില്‍ നിന്ന് ടി എന്‍ പ്രതാപനെയും ശശി തരൂരിനെയും കളിയാക്കിയ ഗണേഷ് കുമാര്‍ ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖരനെയും വെറുതെവിട്ടില്ല.

ഒരു എം പി പറയുന്നു പാര്‍ലിമെന്റില്‍ നരേന്ദ്ര മോദിക്ക് നേരെ വിരല്‍ ചൂണ്ടിയ ഒരേ ഒരാള്‍ താന്‍ ആണെന്ന്. എന്നിട്ട് ഇത്തവണ സീറ്റ് പോലും കിട്ടിയില്ല, ചവറ്റുകൊട്ടയിലെറിഞ്ഞു. ടി എന്‍ പ്രതാപനെ പരിഹസിച്ച് കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ഹൈമാസ്റ്റ് ലൈറ്റ് ആണ് മണ്ഡലത്തിലെ വികസനം എന്നാണ് ചില എം പി മാരുടെ വിചാരം. തട്ടുകട എന്താണ് എന്ന് അറിയാത്ത സ്ഥാനാര്‍ഥി ആണ് ഇത്തവണ തിരുവനന്തപുരത്ത് എന്‍ ഡി എ സ്ഥാനാര്‍ഥി. 'വാട്ട് ഈസ് ദാറ്റ്' എന്ന് ചോദിക്കും. ഗൂഗിള്‍ മാപ് ഇട്ടാണ് സ്വന്തം മണ്ഡലത്തില്‍ എത്തുന്നത് അയാള്‍ പറയുന്ന ഇംഗ്‌ളീഷ് മനസിലാകും. മറ്റയാള്‍ (ശശി തരൂര്‍) പറയുന്നത് മനസിലാവില്ലെന്നും ഗണേഷ് കുമാര്‍ പരിഹസിച്ചു.

കെ മുരളീധരന്‍ മണ്ഡലത്തില്‍ വികസനം നടത്തിയിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ മുരളീധരന്‍ ഒന്നും ചെയ്തിട്ടില്ല. മുരളീധരന് സ്വന്തം കാര്യം മാത്രമേയുള്ളൂ. മന്ത്രിയായി മത്സരിച്ച് തോറ്റ ചരിത്രം മുരളീധരന് മാത്രമാണുള്ളത്. അത് തൃശ്ശൂരില്‍ നിന്നാണ്. എല്‍ഡിഎഫിന്റെ 99 എംഎല്‍എമാരെ ചലിപ്പിക്കാന്‍ ബിജെപിക്ക് കഴിയുമോ, പണത്തിനു ഞങ്ങള്‍ വഴങ്ങില്ല, ഒറ്റക്കെട്ടാണ്. ഒരു കാര്യം ബിജെപിയോട് പറയാം, പാര്‍ട്ടിയിലേക്ക് എല്‍ഡിഎഫില്‍ നിന്ന് ഒരാളെയും കിട്ടില്ല. കിട്ടുന്നുവെങ്കില്‍ അത് വല്ല കൂതറയുമാകും. ഉമ്മന്‍ചാണ്ടിയുടെ മകന്‍ എംഎല്‍എ ആയത് കൊണ്ട് ഇപ്പോള്‍ ബിജെപിയില്‍ പോകുന്നില്ല. അത് കഴിഞ്ഞാല്‍ അയാളും പോകും എന്ന് ഞാന്‍ കരുതുന്നു. ബിജെപിക്ക് ആളെ പിടിച്ചു കൊടുക്കുന്ന പാര്‍ട്ടി ആയി കോണ്‍ഗ്രസ്സ് മാറിയെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com