'മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കേണ്ടതില്ല'; കുഴൽനാടന്‍റെ ഹർജിയിൽ വിജിലൻസിന്‍റെ വിശദീകരണം

അന്വേഷണത്തിന് ആവശ്യമായ തെളിവുകൾ മാത്യു കുഴൽനാടൻ ഹാജരാക്കിയിട്ടില്ലെന്ന് വിജിലൻസ് അറിയിച്ചു
'മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കേണ്ടതില്ല'; കുഴൽനാടന്‍റെ ഹർജിയിൽ വിജിലൻസിന്‍റെ വിശദീകരണം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ കേസെടുക്കേണ്ടതില്ലെന്ന് വിജിലൻസ്. മാത്യു കുഴൽനാടന്‍റെ ഹർജിക്ക് മറുപടി നല്‍കുകയായിരുന്നു വിജിലൻസ്. അന്വേഷണത്തിന് ആവശ്യമായ തെളിവുകൾ മാത്യു കുഴൽനാടൻ ഹാജരാക്കിയിട്ടില്ലെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ടും വിജിലന്‍സ് സമർപ്പിച്ചു.

മുഖ്യമന്ത്രിക്കും മകൾ വീണയ്ക്കുമെതിരെ നൽകിയ പരാതിയിൽ വിജിലൻസ് നടപടിയെടുത്തില്ലെന്നാണ് മാത്യു കുഴൽനാടൻ്റെ ആരോപണം. കേസ് തുടർ വാദത്തിനായി ഈ മാസം 27-ാം തീയതിയിലേക്ക് മാറ്റിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ, സിഎംആർഎൽ, സിഎംആർഎൽ എം ഡി, എക്സാലോജിക് എം ഡി എന്നിവരെ എതിർകക്ഷികളാക്കിയാണ് മാത്യു കുഴൽനാടൻ ഹർജി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് കോടതി വിജിലൻസിന് നോട്ടീസ് അയച്ചിരുന്നു.

പരാതിയിൽ എന്ത് നടപടിയെടുത്തുവെന്ന് അറിയിക്കാനാണ് വിജിലൻസിനോട് കോടതി നിർദേശിച്ചിരിക്കുന്നത്. ഇതേ വിഷയവുമായി ബന്ധപ്പെട്ട് മറ്റു കോടതികളിലും ഹർജികൾ നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com