സഹോദരിയുടെ സുഹൃത്ത് ഹോട്ടലിലേക്ക് വിളിച്ചു വരുത്തി, കെട്ടിയിട്ട്  പീഡിപ്പിച്ചു; പരാതിയുമായി യുവതി

സഹോദരിയുടെ സുഹൃത്ത് ഹോട്ടലിലേക്ക് വിളിച്ചു വരുത്തി, കെട്ടിയിട്ട് പീഡിപ്പിച്ചു; പരാതിയുമായി യുവതി

25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഒത്തുതീർപ്പാക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്

കൊച്ചി: ബിസിനസ് ആവശ്യത്തിന് ഹോട്ടലിലേക്ക് വിളിച്ച് വരുത്തി സഹോദരിയുടെ സുഹൃത്ത് കെട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി. കൊച്ചി സ്വദേശിയായ യുവതിയെ ദുബായിൽവെച്ച് നാദാപുരം സ്വദേശിയായ അഹമ്മദ് അബ്ദുള്ളയാണ് പീഡിപ്പിച്ചത്. സഹോദരിയുടെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ നാദാപുരം സ്വദേശിയായ അഹമ്മദ് അബ്ദുള്ള വ്യാപാരാവശ്യത്തിനായി വിളിച്ചുവരുത്തി ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.

പീഡനത്തെ കുറിച്ച് ദുബായിൽ പരാതി നൽകിയാല്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഒത്തിതീർപ്പാക്കാന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു.

യുവാവിനെതിരെ ആദ്യഘട്ടത്തിൽ കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്ന് യുവതി ആരോപിച്ചു. പിന്നാലെ വടകര റൂറൽ എസ് പി ക്ക് നൽകിയ പരാതിയിലാണ് അഹമ്മദ് അബ്ദുള്ളയ്ക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തത്. പ്രതി വിദേശത്താണെന്നാണ് വടകര റൂറൽ പൊലീസ് നൽകുന്ന വിവരം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com