'പ്രീണന രാഷ്ട്രീയത്തിന് വേണ്ടി രാജ്യവിരുദ്ധ പ്രസ്താവനയ്ക്ക്‌ കോൺഗ്രസ്‌ തയ്യാറാകുന്നു'; അനിൽ ആൻ്റണി

ആൻ്റോ ആൻ്റണി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് അനിൽ ആൻ്റണി
'പ്രീണന രാഷ്ട്രീയത്തിന് വേണ്ടി രാജ്യവിരുദ്ധ പ്രസ്താവനയ്ക്ക്‌ കോൺഗ്രസ്‌ തയ്യാറാകുന്നു'; അനിൽ ആൻ്റണി

കൊച്ചി: ആൻ്റോ ആൻ്റണിയുടെ പുൽവാമാ ആക്രമണവുമായി ബന്ധപ്പെട്ട പരാമർശം ഞെട്ടിപ്പിക്കുന്നതെന്ന് ബിജെപിയുടെ പത്തനംതിട്ട സ്ഥാനാർത്ഥി അനിൽ ആൻ്റണി. ആൻ്റോ ആൻ്റണി അവഹേളിച്ചത് 42 ധീര ജവന്മാരെയും ഇന്ത്യയുടെ സൈനികരെയുമെന്നും അനിൽ ആൻ്റണി ചൂണ്ടിക്കാണിച്ചു. ആൻ്റോ ആൻ്റണി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും അനിൽ ആൻ്റണി ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അനിൽ ആൻ്റണി വ്യക്തമാക്കി.

പ്രീണന രാഷ്ട്രീയത്തിന് വേണ്ടി രാജ്യവിരുദ്ധ പ്രസ്താവനയ്ക്ക്‌ കോൺഗ്രസ്‌ തയ്യാറാകുന്നുവെന്നും രാഹുൽ ഗാന്ധി ഇന്ത്യയെ അവഹേളിക്കുന്നുവെന്നും അനിൽ ആൻ്റണി കുറ്റപ്പെടുത്തി. കേരളത്തിൽ സിഎഎ നടപ്പാക്കില്ലെന്ന എൽഡിഎഫ് പ്രചാരണം ഭരണഘടനയെ കുറിച്ച് ബോധം ഇല്ലാത്തത് കൊണ്ട്. പൗരത്വവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നത് കേന്ദ്ര സർക്കാർ എന്ന് ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ട്. നടപ്പാക്കില്ലെന്ന് പറയുന്നവർ പ്രീണന രാഷ്ട്രീയത്തിനായി ജനങ്ങളെ വിഡ്ഢികളാക്കുന്നുവെന്നും അനിൽ ആൻ്റണി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com