സിഎഎ ചട്ടം സ്‌റ്റേ ചെയ്യണം; രമേശ് ചെന്നിത്തലയും സുപ്രീം കോടതിയില്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്
സിഎഎ ചട്ടം സ്‌റ്റേ ചെയ്യണം; രമേശ് ചെന്നിത്തലയും സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ ഹര്‍ജിയുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സുപ്രീം കോടതിയില്‍. സിഎഎ ചട്ടങ്ങള്‍ സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ചെന്നിത്തല ആവശ്യപ്പെടുന്നു. പൗരത്വ ഭേദഗതിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിക്കൊപ്പമാണ് പുതിയ ഹര്‍ജിയും നല്‍കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. കേരളത്തില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ക്കെതിരെ കേസെടുത്തു. രാജ്ഭവനിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം അടക്കം 62 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ കോലം കത്തിച്ചതിനാണ് കേസ്.

പൗരത്വനിയമത്തിനെതിരെ രാജ്ഭവന് മുന്നില്‍ ഇന്നും കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. നിയമത്തിനെതിരായ തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെപിസിസിയുടെ അടിയന്തര യോഗം തിരുവനന്തപുരത്ത് വിളിച്ചിട്ടുണ്ട്. കെപിസിസി ഭാരവാഹികള്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, ഡിസിസി അധ്യക്ഷന്മാര്‍ തുടങ്ങിയവരുടെ യോഗമാണ് ഇന്ന് വിളിച്ചു ചേര്‍ത്തിരിക്കുന്നത്. അതിന് ശേഷമായിരിക്കും രാജ്ഭവന് മുന്നില്‍ പ്രതിഷേധിക്കുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com