പിണറായി വിജയനോട് ചോദിച്ചിട്ടല്ല സിഎഎ നടപ്പിലാക്കുന്നത്, അദ്ദേഹം പറയുന്നത് ആനമണ്ടത്തരം: എം ടി രമേശ്

മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എം ടി രമേശ്
പിണറായി വിജയനോട് ചോദിച്ചിട്ടല്ല  സിഎഎ നടപ്പിലാക്കുന്നത്, അദ്ദേഹം പറയുന്നത് ആനമണ്ടത്തരം: എം ടി രമേശ്

കോഴിക്കോട്: പൗരത്വനിയമം നടപ്പാക്കാന്‍ പിണറായി വിജയന്റെ അനുവാദം വേണ്ടെന്ന് ബിജെപി നേതാവ് എം ടി രമേശ്. നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി വിജയന്‍ പറഞ്ഞത് ആന മണ്ടത്തരമാണ്. അദ്ദേഹത്തോട് ചോദിച്ചിട്ട് അല്ല നിയമം നടപ്പിലാക്കുന്നത്. പൗരത്വം കേന്ദ്രനിയമത്തിന്റെ പരിധിയിലുള്ളതാണ്. ആരെയും ഒഴിവാക്കാനാകില്ല. മതപീഡനം നേരിട്ട കുടിയേറ്റക്കാരെ സംരക്ഷിക്കാനാണ് നീക്കം. രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന നിയമമല്ല. മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എം ടി രമേശ് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.

പിണറായി വിജയനോട് ചോദിച്ചിട്ടല്ല  സിഎഎ നടപ്പിലാക്കുന്നത്, അദ്ദേഹം പറയുന്നത് ആനമണ്ടത്തരം: എം ടി രമേശ്
സിഎഎ സംഘപരിവാറിന്റെ ഹിന്ദുത്വ വര്‍ഗ്ഗീയ അജണ്ട; കേരളം ഒന്നിച്ച് എതിര്‍ക്കുമെന്ന് മുഖ്യമന്ത്രി

പൗരത്വ ഭേദഗതി നിയമം ഇന്നലെയാണ് നിലവില്‍ വന്നത്. ഇതിന് പിന്നാലെ നിയമത്തെ ശക്തമായി എതിര്‍ക്കുമെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു. തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ജനങ്ങളെ വിഭജിക്കാനും വര്‍ഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റില്‍ പറത്താനുമുള്ളതാണ്. തുല്യ അവകാശങ്ങളുള്ള ഇന്ത്യന്‍ പൗരന്മാരെ പലതട്ടുകളാക്കാനുള്ള ഈ നീക്കം ഒറ്റക്കെട്ടായി എതിര്‍ക്കപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിയമപരിശോധന തുടങ്ങി. സുപ്രീംകോടതിയെ സമീപിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. പൗരത്വ നിയമത്തെ എങ്ങനെ മറികടക്കാമെന്ന ആലോചനയിലാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍. നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ മുസ്ലീം ലീഗും തീരുമാനിച്ചിട്ടുണ്ട്. വിജ്ഞാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് ഹര്‍ജി നല്‍കി. നിയമപോരാട്ടം നടത്തുമെന്ന് ഡിവൈഎഫ്ഐയും വ്യക്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com