വര്‍ക്കല പാപനാശം ബീച്ചിലെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജിലേക്ക് പ്രവേശനം നിരോധിച്ചു

അപകടത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കെതിരെ നടപടിയെടുത്തേക്കും.
വര്‍ക്കല പാപനാശം ബീച്ചിലെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജിലേക്ക് പ്രവേശനം നിരോധിച്ചു

തിരുവനന്തപുരം: വര്‍ക്കല പാപനാശം ബീച്ചില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്‌ളോട്ടിംഗ് ബ്രിഡ്ജിലേക്കുള്ള പ്രവേശനം നിരോധിച്ചു. ഇനി ഒരു അറിയിച്ച് ഉണ്ടാകുന്നതുവരെ പ്രവേശനം അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉത്തരവിട്ടു. അപകടം ഉണ്ടായതിന് പിന്നാലെ വര്‍ക്കല നഗരസഭയും ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചിരുന്നു.

അപകടത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കെതിരെ നടപടിയെടുത്തേക്കും. ഫ്ളോട്ടിങ് ബ്രിഡ്ജിന്റെ ചുമതലയുള്ള ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനും അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിക്കും മേല്‍നോട്ടത്തില്‍ പിഴവുണ്ടായന്നാണ് ടൂറിസം വകുപ്പിന്റെ വിലയിരുത്തല്‍. ടൂറിസം ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് മന്ത്രിക്ക് കൈമാറും. കാലാവസ്ഥ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല എന്നാണ് കരാര്‍ കമ്പനിയുടെ വാദം. ഇക്കാര്യം ടൂറിസം വകുപ്പ് പരിശോധിക്കും.

ശനിയാഴ്ച വര്‍ക്കല പാപനാശം ബീച്ചിലെ ഫ്ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകര്‍ന്നുണ്ടായ അപകടത്തില്‍ 15 പേരാണ് കടലില്‍ വീണത്. ഗുരുതരാവസ്ഥയിലുള്ള രണ്ട് വിനോദ സഞ്ചാരികള്‍ ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com