'ഈ നിയമം ഹിന്ദുക്കള്‍ക്ക് വേണ്ടിയാണെന്ന് തെറ്റിദ്ധരിക്കരുത്'; സിഎഎയില്‍ ബിനോയ് വിശ്വം

സുപ്രീംകോടതിയിലെ കേസില്‍ സിപിഐ കക്ഷി ചേരുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
'ഈ നിയമം ഹിന്ദുക്കള്‍ക്ക് വേണ്ടിയാണെന്ന് തെറ്റിദ്ധരിക്കരുത്'; സിഎഎയില്‍ ബിനോയ് വിശ്വം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഐ നിയമപോരാട്ടം നടത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്ത്യ ഇന്നും നാളെയും നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളിയാണ് സിഎഎ എന്നും സുപ്രീംകോടതിയിലെ കേസില്‍ സിപിഐ കക്ഷി ചേരുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

പൗരത്വ നിയമം ഹിന്ദു രാഷ്ട്രത്തിലേക്കുള്ള ചുവടുവെപ്പാണ്. നിയമം കേരളത്തില്‍ നടപ്പാക്കാമെന്ന് ആര്‍ക്കും വ്യാമോഹം വേണ്ട. ഈ നിയമം ഹിന്ദുക്കള്‍ക്ക് വേണ്ടിയാണെന്ന് തെറ്റിദ്ധരിക്കരുത്. ബിജെപിയുടെ ഹിന്ദുരാഷ്ട്രത്തില്‍ എല്ലാ ഹിന്ദുക്കള്‍ക്കും ഒരുപോലെ സ്ഥാനം ഇല്ല. ചാതുര്‍വര്‍ണ്യം ആണ് ബിജെപിയുടെ രീതി. എന്തിന് പ്രശ്‌നമുണ്ടാക്കുന്നു എന്നാണ് ചില ക്രിസ്ത്യാനികള്‍ ചോദിക്കുന്നത്. ക്രിസ്ത്യാനികളെയും ആഭ്യന്തര ശത്രുക്കളായി കാണുന്ന പ്രത്യശാസ്ത്രമാണ് ആര്‍എസ്എസിന്റേതെന്നും ബിനോയ് വിശ്വം പറഞ്ഞു.

അതേസമയം പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിയമപരിശോധന തുടങ്ങി. സുപ്രീം കോടതിയെ സമീപിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. ഇന്നലെയാണ് പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്. ഇതിനെ എങ്ങനെ മറികടക്കാമെന്ന ആലോചനയിലാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍. നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ മുസ്ലീം ലീഗും തീരുമാനിച്ചിട്ടുണ്ട്. വിജ്ഞാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് ഹര്‍ജി നല്‍കും.

'ഈ നിയമം ഹിന്ദുക്കള്‍ക്ക് വേണ്ടിയാണെന്ന് തെറ്റിദ്ധരിക്കരുത്'; സിഎഎയില്‍ ബിനോയ് വിശ്വം
പൗരത്വ ഭേദ​ഗതി നിയമം; സുപ്രീംകോടതിയെ സമീപിക്കാൻ കേരളം, ഡിവൈഎഫ്ഐയും നിയമപോരാട്ടത്തിന്

അതേസമയം, പൗരത്വ ഭേദഗതിക്കെതിരെ നിയമപോരാട്ടത്തിന് ഡിവൈഎഫ്‌ഐയും തയ്യാറെടുക്കുകയാണ്. ഡിവൈഎഫ്‌ഐ വലിയ രീതിയിലുള്ള പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും നിയമ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുമെന്നും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം പറഞ്ഞു. പൗരത്വ ഭേദഗതി ചട്ടങ്ങള്‍ നിലവില്‍ വന്നത് ഭരണഘടന തത്വങ്ങളോടുള്ള വെല്ലുവിളിയാണ്. പൗരത്വത്തിനു മതം മാനദണ്ഡമാകുന്നു എന്നതാണ് പ്രതിഷേധത്തിന് കാരണം. അത് മതേതരത്വത്തെ തകര്‍ക്കും. വംശീയ റിപ്പബ്ലിക്കിലേക്ക് ഇന്ത്യയെ കൊണ്ടുപോകാനുള്ള ശ്രമമാണിത്. രാഷ്ട്രീയ യുദ്ധത്തിനൊപ്പം നിയമ പോരാട്ടത്തിലേക്ക് ഡിവൈഎഫ്‌ഐ കടക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com