കലോത്സവം അലങ്കോലമാക്കാന്‍ ചിലര്‍ക്ക് പ്രത്യേകതാല്‍പര്യം; നിയമപരമായി നീങ്ങും: യൂണിവേഴ്‌സിറ്റിയൂണിയന്‍

സംഘാടനത്തില്‍ പിഴവ് ഉണ്ടായിട്ടില്ലെന്നും യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ വിജയ് വിമല്‍ പ്രതികരിച്ചു.
കലോത്സവം അലങ്കോലമാക്കാന്‍ ചിലര്‍ക്ക് പ്രത്യേകതാല്‍പര്യം; നിയമപരമായി നീങ്ങും: യൂണിവേഴ്‌സിറ്റിയൂണിയന്‍

തിരുവനന്തപുരം: കലോത്സവം അലങ്കോലമാക്കാന്‍ തുടക്കം മുതല്‍ ചിലര്‍ക്ക് പ്രത്യേക താല്‍പര്യം ഉണ്ടായിരുന്നുവെന്ന് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ വിജയ് വിമല്‍. കലോത്സവം തുടങ്ങിയത് മുതല്‍ സംഘര്‍ഷമാണ്. ഇതോടെയാണ് കലോത്സവം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ യൂണിയന്‍ ആവശ്യപ്പെട്ടത്. സംഘാടനത്തില്‍ പിഴവ് ഉണ്ടായിട്ടില്ലെന്നും വിജയ് വിമല്‍ പ്രതികരിച്ചു.

കലോത്സവം അലങ്കോലമാക്കാന്‍ തുടക്കം മുതല്‍ ചിലര്‍ക്ക് പ്രത്യേക താല്‍പര്യം ഉണ്ടായിരുന്നു. നിയമപരമായി മുന്നോട്ട് പോകും. പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയചായ്‌വ് ഉണ്ടെന്നും വിജയ് വിമല്‍ പറഞ്ഞു.

അതേസമയം കലോത്സവം നിര്‍ത്തിവെച്ചത് കെഎസ്‌യു സ്വാഗതം ചെയ്തു. പരാതികള്‍ പരിഹരിച്ച് മത്സരങ്ങള്‍ ഉടന്‍ പുനഃരാരംഭിക്കണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു.

മത്സരഫലത്തെക്കുറിച്ച് വ്യാപക പരാതി ഉയരുകയും പ്രതിഷേധം ഉയര്‍ന്നതോടെയുമാണ് കലോത്സവം നിര്‍ത്തിവെക്കാണ് കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഉത്തരവിട്ടത്. ഇന്ന് നടക്കേണ്ടിയിരുന്ന സമാപന സമ്മേളനം മറ്റൊരു ദിവസം നടക്കും.

കലോത്സവം നിര്‍ത്തിവെച്ചതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ വേദിയില്‍ പ്രതിഷേധിച്ചു. സ്വാതി തിരുനാള്‍ സംഗീത കോളേജിലെയും ആലപ്പുഴ എസ് ഡി കോളേജിലെയും വിദ്യാര്‍ത്ഥികളാണ് പ്രധാന വേദിയില്‍ പ്രതിഷേധ നൃത്തം അവതരിപ്പിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com