വയനാട് വീണ്ടും കടുവ; മീനങ്ങാടിയിൽ വളർത്തുമൃഗത്തെ പിടികൂടി

കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
വയനാട് വീണ്ടും കടുവ; മീനങ്ങാടിയിൽ വളർത്തുമൃഗത്തെ പിടികൂടി

കൽപ്പറ്റ: വയനാട് വീണ്ടും കടുവയിറങ്ങി. മീനങ്ങാടി ചൂരിമലയിൽ കടുവ വളർത്തുമൃഗത്തെ പിടികൂടി. കടുവയ്ക്കായി വനം വകുപ്പ് ജീവനക്കാർ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പുൽപ്പള്ളി ഇരുളം പാമ്പ്ര എസ്റ്റേറ്റിന് സമീപം കഴിഞ്ഞ ​ദിവസം കടുവയിറങ്ങിയിരുന്നു. കാർ യാത്രികരാണ് കടുവയെ കണ്ടത്. രണ്ട് കടുവകൾ ഉണ്ടായിരുന്നതായി കാറിലെ യാത്രക്കാർ പറഞ്ഞു. പാമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികൾ കഴിഞ്ഞയാഴ്ചയും കടുവയെ കണ്ടിരുന്നു.

വയനാട്ടിൽ വന്യമൃ​ഗ- മനുഷ്യ സംഘർഷങ്ങൾ വർധിക്കുന്നത് വലിയ ചർച്ചയാകുന്നതിനിടെ ജില്ലയിലെ കടുവകളുടെ കണക്ക് വനം വകുപ്പ് പുറത്തുവിട്ടു. 2023ലെ കണക്ക് പ്രകാരം വയനാട്ടിൽ 84 കടുവകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ ആറ് എണ്ണത്തിനെ പിടികൂടിയിട്ടുണ്ട്. 2023 ഏപ്രില്‍ മാസം മുതല്‍ ഇതുവരെയായി 3 കടുവകള്‍ മരിച്ചെന്നും വനംവകുപ്പിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വയനാട് വീണ്ടും കടുവ; മീനങ്ങാടിയിൽ വളർത്തുമൃഗത്തെ പിടികൂടി
വയനാട്ടിൽ ഉള്ളത് 84 കടുവകൾ; വിശദമായ കണക്ക് പുറത്ത് വിട്ട് വനംവകുപ്പ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com