സിഎഎ: പ്രക്ഷോഭം ഉണ്ടാകും,തിരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാനുള്ള കേന്ദ്രത്തിൻ്റെ ശ്രമം; സാദിഖലി തങ്ങൾ

തിരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാൻ പറ്റുമോ എന്ന ശ്രമം ആണ് കേന്ദ്രത്തിൻ്റേത്. തിരഞ്ഞെടുപ്പിൽ അതിനെതിരായ വിധി എഴുത്തുമുണ്ടാകുമെന്നും സദിഖലി തങ്ങൾ പറഞ്ഞു
 സിഎഎ: പ്രക്ഷോഭം ഉണ്ടാകും,തിരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാനുള്ള കേന്ദ്രത്തിൻ്റെ ശ്രമം; സാദിഖലി തങ്ങൾ

കോഴിക്കോട്: പൗരത്വ ഭേദ​ഗതി പെട്ടന്ന് നടപ്പാക്കില്ല എന്ന് കേന്ദ്രം കോടതിയിൽ സത്യവാങ് മൂലം നൽകിയത് ആണെന്ന് മുസ്ലിം ലീഗ് അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. കേന്ദ്ര വിജ്ഞാപനം നിലനിൽക്കാത്തതാണ്. കോടതിയിൽ ഉള്ള വിഷയമാണ്. പ്രക്ഷോഭം ഉണ്ടാകുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാൻ പറ്റുമോ എന്ന ശ്രമം ആണ് കേന്ദ്രത്തിൻ്റേത്. തിരഞ്ഞെടുപ്പിൽ അതിനെതിരായ വിധിയെഴുത്തുമുണ്ടാകുമെന്നും സദിഖലി തങ്ങൾ പറഞ്ഞു.

അതേസമയം പൗരത്വ നിയമം നടപ്പിലാക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബിജെപിക്ക് പേടി തുടങ്ങി. അതുകൊണ്ടാണ് ഇത്തരം അടവുകള്‍ ഇറക്കുന്നതെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

ഇത് സംബന്ധിച്ച് മുസ്ലിം ലീഗ് കൊടുത്ത കേസ് ഇപ്പോഴും കോടതിയില്‍ നിലനില്‍ക്കുകയാണ്. നിലവില്‍ സിഎഎ നടപ്പാക്കില്ലെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇത്തരം പ്രഖ്യാപനം കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൗരത്വനിയമം ചോദ്യം ചെയ്ത് കോടതിയെ സമീപിക്കും. ജാതിമത അടിസ്ഥാനത്തില്‍ പൗരത്വം എന്നത് ലോകത്തില്‍ എവിടെയും അംഗീകരിക്കാത്തതാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com