ഇത്തവണ മത്സരിക്കാനില്ല, മുരളീധരനെതിരെ പ്രചാരണം നടത്തേണ്ടി വന്നാല്‍ വേദനയുണ്ടാകും: പത്മജ വേണുഗോപാല്‍

ഇത്തവണ മത്സരിക്കാനില്ല, മുരളീധരനെതിരെ പ്രചാരണം നടത്തേണ്ടി വന്നാല്‍ വേദനയുണ്ടാകും: പത്മജ വേണുഗോപാല്‍

തന്നെ ബിജെപിയിലെത്തിക്കാന്‍ മധ്യസ്ഥനായത് ലോക്‌നാഥ് ബെഹ്‌റയല്ലെന്നും പത്മജ

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപിയിലെത്തിയ പത്മജ വേണുഗോപാല്‍. മത്സരിക്കാന്‍ മാനസികമായി തയ്യാറല്ലെന്നും പത്മജ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരനെതിരെ തൃശൂരില്‍ പ്രചാരണം നടത്തേണ്ടി വന്നാല്‍ തീര്‍ച്ചയായും വേദനയുണ്ടാകുമെന്നും പാര്‍ട്ടി ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും പത്മജ റിപ്പോർട്ടറിനോട് സംസാരിക്കവെ വ്യക്തമാക്കി.

തന്നെ ബിജെപിയിലെത്തിക്കാന്‍ മധ്യസ്ഥനായത് ലോക്‌നാഥ് ബെഹ്‌റയല്ലെന്നും പത്മജ പറഞ്ഞു. ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തെളിവുണ്ടെങ്കില്‍ ഹാജരാക്കട്ടെയെന്നും അവര്‍ വെല്ലുവിളിച്ചു. പത്മജയെ ബിജെപിയിലെത്തിച്ചത് ഇപ്പോഴും പദവിയിലിരിക്കുന്ന റിട്ടയേഡ് ആയ ഐപിഎസ് ഉദ്യോഗസ്ഥനാണെന്നായിരുന്നു വി ഡി സതീശന്റെ ആരോപണം.

പിണറായി വിജയന് വേണ്ടിയാണ് ബെഹ്‌റ ഇത് ചെയ്തതെന്നും സതീശന്‍ ആരോപിച്ചിരുന്നു. ലോക്‌നാഥ് ബെഹ്‌റയെയാണോ സതീശന്‍ ഉദ്ദേശിച്ചതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് നിങ്ങള്‍ അന്വേഷിച്ചു കണ്ടെത്താനായിരുന്നു മറുപടി. പത്മജ ബിജെപിയില്‍ ചേര്‍ന്നതില്‍ ഏറ്റവും ആഹ്‌ളാദം സിപിഐഎമ്മിനാണ്. പത്മജയുടെ കൂടെ അവരുടെ ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍ പോലും പോയിട്ടില്ലെന്നും വി ഡി സതീശന്‍ പരിഹസിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com