പെൺകുട്ടി മൊഴി നല്‍കി; കൊല്ലത്ത് പഞ്ചായത്ത്‌ അംഗത്തിന് എതിരെ ലൈംഗിക പീഡനത്തിന് കേസ് എടുത്തു

കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ നിലവിൽ റിമാൻഡിൽ ആണ് മണിവർണ്ണൻ
പെൺകുട്ടി മൊഴി നല്‍കി; കൊല്ലത്ത് പഞ്ചായത്ത്‌ അംഗത്തിന് എതിരെ ലൈംഗിക പീഡനത്തിന് കേസ് എടുത്തു

കൊല്ലം: കൊല്ലത്ത് പഞ്ചായത്ത്‌ അംഗത്തിന് എതിരെ ലൈംഗിക പീഡനത്തിന് കേസ് എടുത്തു. തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ചൈൽഡ് ലൈനിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് കേസ് എടുത്തിരിക്കുന്നത്. കൊല്ലം കൊറ്റങ്കര 21 ആം വാർഡ് അംഗം ടി എസ് മണിവർണ്ണനെതിരെയാണ് കേസെടുത്തത്.

പല സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നാണ് പെൺകുട്ടിയുടെ മൊഴി നൽകിയിരിക്കുന്നത്. പെൺകുട്ടിയുടെ സ്കൂളിലെ നാടക അധ്യാപകനായി എത്തിയതായിരുന്നു മണിവർണ്ണൻ. കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ നിലവിൽ റിമാൻഡിൽ ആണ് മണിവർണ്ണൻ.

കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ പിതാവ് സംഭവത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്തിരുന്നു. മണിവർണനെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

പെൺകുട്ടി മൊഴി നല്‍കി; കൊല്ലത്ത് പഞ്ചായത്ത്‌ അംഗത്തിന് എതിരെ ലൈംഗിക പീഡനത്തിന് കേസ് എടുത്തു
വോട്ട് ചെയ്യുന്ന ജനങ്ങളുടെ ശക്തിയിലും വടകരയുടെ രാഷ്ട്രീയ ബോധത്തിലും വിശ്വാസം; വിജയം ഉറപ്പിച്ച് ഷാഫി

Related Stories

No stories found.
logo
Reporter Live
www.reporterlive.com