'ജനങ്ങള്‍ യുഡിഎഫിന് വോട്ട് ചെയ്യാന്‍ തയ്യാര്‍'; ഭരണവിരുദ്ധ വികാരം ശക്തമെന്ന് ചെന്നിത്തല

കേരളത്തില്‍ സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്നു
'ജനങ്ങള്‍ യുഡിഎഫിന് വോട്ട് ചെയ്യാന്‍ തയ്യാര്‍'; ഭരണവിരുദ്ധ വികാരം ശക്തമെന്ന് ചെന്നിത്തല

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. രാജ്യസഭാ സീറ്റ് ബലി കഴിച്ച് കെ സി വേണുഗോപാല്‍ മത്സരിക്കുന്നുവെന്ന സിപിഐഎം പ്രചാരണം തെറ്റാണെന്നും കേരളത്തിലെ ജനങ്ങള്‍ യുഡിഎഫിന് വോട്ട് ചെയ്യാന്‍ തയ്യാറാണെന്നും രമേശ് ചെന്നിത്തല റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.

കേരളത്തില്‍ സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്നു. ജനങ്ങള്‍ യുഡിഎഫിന് കെ സി വേണുഗോപാല്‍ മത്സരിക്കുന്നു എന്നത് സിപിഐഎമ്മിന്റെ തെറ്റായ പ്രചരണമാണ്. ലോക്‌സഭയാണ് പ്രധാനം. ബിജെപി സര്‍ക്കാരിനെ താഴെയിറക്കുകയാണ് കാര്യം. അതിന് ലോക്‌സഭയില്‍ എംപിമാര്‍ വേണം, കൂടുതല്‍ സീറ്റ് വേണം. സിപിഐഎമ്മിനും ബിജെപിക്കും കോണ്‍ഗ്രസിനെ പുറത്താക്കുക എന്ന ലക്ഷ്യം മാത്രമാണുള്ളത്. ബിജെപി-സിപിഐഎം ധാരണ ശക്തമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

അതേസമയം ബിജെപിയുടെ പിആര്‍ ഏജന്റാണ് ഇ പി ജയരാജനെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു. ബിജെപിയും സിപിഐഎമ്മും തമ്മിലാണ് മത്സരമെന്ന് പറയുന്നതില്‍ ഗൂഢ അജണ്ടയുണ്ട്. കോണ്‍ഗ്രസിനെ തോല്‍പ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ബിജെപിയെ സഹായിക്കാനാണ് സിപിഐഎം ശ്രമമെന്നും ആലപ്പുഴയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൂടിയായ കെ സി വേണുഗോപാല്‍ പ്രതികരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com