ഷമാ മുഹമ്മദിന് അതൃപ്തി, ഒരു വനിത മാത്രം;'വടകരയില്‍ തൊട്ടടുത്തെ ന്യൂനപക്ഷക്കാരെ പരിഗണിക്കാമായിരുന്നു'

കഴിഞ്ഞതവണ രണ്ടു വനിതകള്‍ മത്സര രംഗത്ത് ഉണ്ടായിരുന്നു. ഇത്തവണ ഒന്നായി കുറഞ്ഞു.
ഷമാ മുഹമ്മദിന് അതൃപ്തി, ഒരു വനിത മാത്രം;'വടകരയില്‍ തൊട്ടടുത്തെ ന്യൂനപക്ഷക്കാരെ പരിഗണിക്കാമായിരുന്നു'

കണ്ണൂര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമാ മുഹമ്മദ്. സ്ഥാനാര്‍ഥികളായി വനിതകളെ പരിഗണിച്ചില്ലെന്നും ന്യൂനപക്ഷങ്ങള്‍ക്കും മതിയായ പരിഗണന ലഭിച്ചില്ലെന്നും ഷമാ മുഹമ്മദ് വിമര്‍ശനം ഉന്നയിച്ചു. 50 ശതമാനം സ്ത്രീ പ്രാതിനിധ്യം എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രഖ്യാപനം. കഴിഞ്ഞതവണ രണ്ടു വനിതകള്‍ മത്സര രംഗത്ത് ഉണ്ടായിരുന്നു. ഇത്തവണ ഒന്നായി കുറഞ്ഞു.

പാലക്കാട് നിന്നുള്ള എംഎല്‍എയെയാണ് വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. തൊട്ടടുത്തുള്ള ന്യൂനപക്ഷക്കാരെ പരിഗണിക്കാമായിരുന്നു. മാഹിയിലും തലശ്ശേരിയിലും തനിക്ക് ഏറെ കുടുംബ ബന്ധങ്ങളുണ്ടെന്നും ഷമ വ്യക്തമാക്കി. അതേസമയം ഒട്ടും വൈകാതെ പ്രചാരണം തുടങ്ങാനാണ് യുഡിഎഫ് ക്യാമ്പിന്റെ തീരുമാനം.

ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാല്‍ നാളെ മണ്ഡലത്തില്‍ എത്തും. രാവിലെ 8.30ന് അരൂരില്‍ നിന്ന് റോഡ് ഷോയോടെ ആയിരിക്കും മണ്ഡലത്തില്‍ പ്രവേശിക്കുക. കരുനാഗപള്ളി വരെയാണ് റോഡ് ഷോ. വയനാട്ടിലെ പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി എന്നെത്തുമെന്നാണ് മണ്ഡലത്തിലെ ആകാംക്ഷ. മാവേലിക്കര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. എല്‍ഡിഎഫ്, ബിജെപി ക്യാമ്പുകള്‍ നേരത്തേ പ്രചാരണം തുടങ്ങിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com