പത്മജയുടെ പിതൃത്വത്തെ കോൺഗ്രസുകാർ ചോദ്യം ചെയ്യുന്നു, മുരളീധരൻ ശിഖണ്ഡി: കെ സുരേന്ദ്രൻ

'മുരളീധരൻ നിരവധി പാർട്ടികൾ മാറിയിട്ടുണ്ട്. എന്നിട്ടാണ് ബിജെപിയിൽ ചേർന്ന പത്മജയെ വിമർശിക്കുന്നത്'
പത്മജയുടെ പിതൃത്വത്തെ കോൺഗ്രസുകാർ ചോദ്യം ചെയ്യുന്നു, മുരളീധരൻ ശിഖണ്ഡി: കെ സുരേന്ദ്രൻ

കോട്ടയം: പത്മജയുടെ പിതൃത്വത്തെ കോൺഗ്രസുകാർ ചോദ്യം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതിന് രമേശ് ചെന്നിത്തല മറുപടി പറഞ്ഞു. എന്നാൽ മുരളീധരൻ മറുപടി പറയാൻ തയ്യാറായില്ല. രാഷ്ട്രീയത്തിൽ മര്യാദ കാണിക്കണം. ബിജെപിയെ തോൽപ്പിക്കാൻ ആരുമായും കോൺ​ഗ്രസ് കൂട്ടുകൂടും. അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ എ കെ ആന്റണി പ്രതികരിച്ചത് വളരെ പക്വതയോടെയാണ്. മുരളീധരൻ നിരവധി പാർട്ടികൾ മാറിയിട്ടുണ്ട്. എന്നിട്ടാണ് ബിജെപിയിൽ ചേർന്ന പത്മജയെ വിമർശിക്കുന്നത്. യുഡിഎഫും എൽഡിഎഫും വികസന വിരോധികളായ മുന്നണികളാണ്. മോദി ​ഗ്യാരന്റിക്ക് മാത്രമേ കേരളത്തെ രക്ഷിക്കാനാകൂ എന്നും കെ സുരേന്ദ്രൻ പറഞ്ഞു

എല്ലായിടത്തും തോൽപ്പിക്കാൻ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡിയാണ് കെ മുരളീധരനെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു. സ്വന്തം മാതാവിനെ ആക്ഷേപിച്ച കോൺഗ്രസിലെ സാമൂഹ്യ വിരുദ്ധരെ തള്ളിപ്പറയാൻ പോലും മുരളീധരൻ തയാറായില്ല. എൻഡിഎയെ തോൽപ്പിക്കാൻ അച്ചാരം വാങ്ങിയാണ് മുരളി വന്നിരിക്കുന്നത് എന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

പത്മജയുടെ പിതൃത്വത്തെ കോൺഗ്രസുകാർ ചോദ്യം ചെയ്യുന്നു, മുരളീധരൻ ശിഖണ്ഡി: കെ സുരേന്ദ്രൻ
സിദ്ധാര്‍ഥന്റെ മരണത്തില്‍ അന്വേഷണം സിബിഐയ്ക്ക്

Related Stories

No stories found.
logo
Reporter Live
www.reporterlive.com