കോതമംഗലം കോൺഗ്രസ് പ്രതിഷേധ കേസ് ;പൊലീസ് പീഡനം ആരോപിച്ച് മുഹമ്മദ് ഷിയാസ് ഹൈക്കോടതിയെ സമീപിച്ചു

പ്രതിഷേധത്തിനിടെ ഡിവൈഎസ്പിയെ ആക്രമിച്ചുവെന്ന കേസിലാണ് കോതമംഗലം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.
കോതമംഗലം കോൺഗ്രസ് പ്രതിഷേധ കേസ് ;പൊലീസ് പീഡനം ആരോപിച്ച് മുഹമ്മദ് ഷിയാസ് ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി : കോതമംഗലം കോൺഗ്രസ് പ്രതിഷേധ കേസിൽ പൊലീസ് പീഡനം ആരോപിച്ച് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഹൈക്കോടതിയെ സമീപിച്ചു. കാട്ടാന ചവിട്ടി കൊലപ്പെടുത്തിയ ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസിലാണ് മാത്യു കുഴൽനാടനെയും മുഹമ്മദ് ഷിയാസിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് ജയിലിലടയ്ക്കണമെന്ന ഉദ്ദേശ്യത്തോടെ കള്ളക്കേസെടുക്കുന്നുവെന്നും ഒരു സംഭവത്തില്‍ ജാമ്യമില്ലാക്കുറ്റം ചുമത്തി നാല് കേസെടുത്തുവെന്നുമാണ് ഷിയാസിന്റെ ആക്ഷേപം.

പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതിഷേധം നടത്തിയതിന്‍റെ പേരിലും ഒന്നാംപ്രതിയാക്കി കേസെടുത്തു. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതിന് വൈരാഗ്യ ബുദ്ധിയോടെ പൊലീസ് പെരുമാറുന്നു. നോട്ടീസില്ലാതെ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്നുമാണ് ഷിയാസ് നല്‍കിയ ഹര്‍ജിയിലെ ആവശ്യം.

ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ചപരിഗണിക്കും.കോതമംഗലത്തെ സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എറണാകുളം കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിന് ജാമ്യം അനുവദിച്ചായിരുന്നു.പ്രതിഷേധത്തിനിടെ ഡിവൈ എസ് പി യെ ആക്രമിച്ചുവെന്ന കേസിലാണ് കോതമംഗലം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com