ഇനിയും പലരും വരും, അതാണ് സീറ്റുകൾ ഒഴിച്ചിട്ടിരിക്കുന്നത്, കെ മുരളീധരന് നിരാശയെന്നും കെ സുരേന്ദ്രൻ

ബിജെപിയിൽ ആര് ചേരുന്നതും ഉപാധികളോടെയല്ല. അനിൽ ആന്റണിയുടെ പ്രവേശനവും നിരുപാധികമായിരുന്നു.
ഇനിയും പലരും വരും, അതാണ് സീറ്റുകൾ ഒഴിച്ചിട്ടിരിക്കുന്നത്, കെ മുരളീധരന് നിരാശയെന്നും കെ സുരേന്ദ്രൻ

കോഴിക്കോട്: പത്മജയുടെ ബിജെപി പ്രവേശനത്തെ ഇപ്പോൾ എതിർക്കുന്ന പല നേതാക്കളും നേരത്തെ ബിജെപിയുമായി ചർച്ച നടത്തിയവരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പത്മജ സ്ഥാനാർഥിയാകുമോ എന്നത് ഇപ്പോൾ പറയാനാവില്ല. ബിജെപിയിൽ ആര് ചേരുന്നതും ഉപാധികളോടെയല്ല. അനിൽ ആന്റണിയുടെ പ്രവേശനവും നിരുപാധികമായിരുന്നു. എന്നാൽ കെ മുരളീധരന്റെ വിമർശനങ്ങൾക്ക് പ്രസക്തിയില്ലെന്നും നിരാശയിൽ നിന്നുള്ള വാക്കുകളാണ് മുരളീധരന്റേതെന്നും സുരേന്ദ്രൻ പറഞ്ഞു.

കോൺഗ്രസിനെയും കരുണാകരനെയും ചതിച്ചയാളാണ് മുരളീധരൻ. ആരെയും കറിവേപ്പില പോലെ ബിജെപി വലിച്ചെറിയില്ല. പാർട്ടിയിലേക്ക് വരുന്നവർക്ക് അർഹമായ പരിഗണന ഉറപ്പാണ്. ഇനിയും പലരും പാർട്ടിയിലേക്ക് വരും. അതുകൊണ്ടാണ് സീറ്റുകൾ പലതും ഒഴിച്ചിട്ടിരിക്കുന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി. പത്മജയുടെ ബിജെപി പ്രവേശനത്തോടെ കോൺഗ്രസിന്റെ പതനം ആരംഭിച്ചുവെന്നും കോൺഗ്രസ് തകർന്നു തരിപ്പണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിമന്യു കൊലക്കേസ് വിചാരണയ്ക്കെടുക്കാൻ ഇരിക്കെ പ്രധാന തെളിവുകൾ അപ്രത്യക്ഷമായത് യാദൃശ്ചികമല്ലെന്നും സുരേന്ദ്രൻ പ്രതികരിച്ചു. പ്രധാന പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുകയാണ്. പ്രധാന പ്രതികളെ കടന്നു കളയാൻ സഹായിച്ചത് അന്നത്തെ പൊലീസായിരുന്നു. ഉദ്യോഗസ്ഥ തലത്തിലെ കളികൾ മാത്രമല്ല രാഷ്ട്രീയ തലത്തിലെ കളികളുമുണ്ട്. സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടും സിപിഐഎമ്മും തമ്മിൽ ശക്തമായ ധാരണയുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.

സിദ്ധാർത്ഥിന്റെ കൊലപാതകത്തിലും ഈ ആളുകളുമായി ബന്ധമുള്ളവർ പ്രതികളായിട്ടുണ്ട്. പിഎഫ്ഐയുടെ കേരളത്തിലെ രാഷ്ട്രീയ മുഖമായി സിപിഐഎമ്മും എസ്എഫ്ഐയുമായി. അഭിമന്യു കേസിലെ തെളിവുകൾ നഷ്ടമായത് എങ്ങനെയെന്നും മതതീവ്രവാദികൾക്ക് കോടതിമുറിയിൽ കയറിയിറങ്ങാൻ എങ്ങനെ സാധിച്ചുവെന്നും ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയും മറുപടി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഇനിയും പലരും വരും, അതാണ് സീറ്റുകൾ ഒഴിച്ചിട്ടിരിക്കുന്നത്, കെ മുരളീധരന് നിരാശയെന്നും കെ സുരേന്ദ്രൻ
മുരളീധരന് എന്തിനാണ് ഈ വെപ്രാളം? രാഷ്ട്രീയം നോക്കിയല്ല രക്തബന്ധം കണക്കാക്കേണ്ടത്; മറുപടി നൽകി പത്മജ

Related Stories

No stories found.
logo
Reporter Live
www.reporterlive.com