ബിഡിജെഎസ് സ്ഥാനാര്‍ഥികളെ ഞായറാഴ്ച പ്രഖ്യാപിക്കും; കോട്ടയത്ത് മത്സരിക്കാൻ തുഷാര്‍ വെള്ളാപ്പള്ളി

മാവേലിക്കരയിലും ഇടുക്കിയിലും ബിജെപിക്ക് സമ്മതരായ സ്വതന്ത്രരെ ഇറക്കും.
ബിഡിജെഎസ് സ്ഥാനാര്‍ഥികളെ ഞായറാഴ്ച പ്രഖ്യാപിക്കും; കോട്ടയത്ത് മത്സരിക്കാൻ തുഷാര്‍ വെള്ളാപ്പള്ളി

ചേര്‍ത്തല: എന്‍ഡിഎയില്‍ ബിഡിജെഎസിന്റെ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ ഞായറാഴ്ച അറിയാം. സ്ഥാനാർഥി പ്രഖ്യാപനത്തിനായി സംസ്ഥാന സമിതിയോഗം ചേര്‍ത്തലയില്‍ ചേരും. നാലു സീറ്റുകളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി കോട്ടയത്ത് മത്സരിക്കും. കഴിഞ്ഞതവണ ബിഡിജെഎസ് മത്സരിച്ച മാവേലിക്കരയിലും ഇടുക്കിയിലും ബിജെപിക്ക് കൂടി സമ്മതരായ സ്വതന്ത്രരെ ഇറക്കും.

കെപിഎംഎസിന്റെ മുന്‍നിര നേതാവിനെ മാവേലിക്കരയില്‍ മത്സരിപ്പിക്കാനാണ് ശ്രമം. കോണ്‍ഗ്രസ് വിട്ട കെപിഎംഎസ് നേതാവിനെയും പരിഗണിക്കുന്നുണ്ട്. ചാലക്കുടിയില്‍ റബ്ബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഉണ്ണിക്കൃഷ്ണന്‍ ചാലക്കുടിയെയാണ് പരിഗണിക്കുന്നത്.

ബിഡിജെഎസ് സ്ഥാനാര്‍ഥികളെ ഞായറാഴ്ച പ്രഖ്യാപിക്കും; കോട്ടയത്ത് മത്സരിക്കാൻ തുഷാര്‍ വെള്ളാപ്പള്ളി
തൃശ്ശൂര്‍ കോണ്‍ഗ്രസിനെ ഊര്‍ജ്ജിതമാക്കി പത്മജയുടെ ബിജെപി പ്രവേശനം;ബൂത്ത്പ്രസിഡന്റുമാരുടെ യോഗംവിളിച്ചു

ഇടുക്കിയിൽ നേതാക്കളായ സിനില്‍ മുണ്ടപ്പള്ളി, കെ പദ്മകുമാര്‍ എന്നിവരെയാണ് പരിഗണിക്കുന്നത്. കഴിഞ്ഞതവണ മത്സരിച്ച വയനാടിനു പകരം എറണാകുളമോ ചാലക്കുടിയോ ലഭിച്ചേക്കും. ഇതില്‍ തീരുമാനമായശേഷമേ സ്ഥാനാര്‍ഥികളെ നിശ്ചയിക്കൂ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com