കാട്ടുമൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ മടിക്കില്ല, ഇനി ഒരു ദുരന്തം അനുവദിക്കില്ല: താമരശ്ശേരി ബിഷപ്പ്

കാട്ടുമൃഗങ്ങളെ വനത്തിൽ തടഞ്ഞ് നിർത്താൻ വനം വകുപ്പിന് കഴിഞ്ഞില്ലെങ്കിൽ അത് ജനം ഏറ്റെടുക്കുമെന്ന് താമരശ്ശേരി ബിഷപ്പ്
കാട്ടുമൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ മടിക്കില്ല, ഇനി ഒരു ദുരന്തം അനുവദിക്കില്ല: താമരശ്ശേരി ബിഷപ്പ്

കോഴിക്കോട്: കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ കർഷകർ മരിക്കുന്നത് പതിവായതോടെ സർക്കാരിനെ വിമർശിച്ച് താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. ഉറപ്പ് രേഖാമൂലം ലഭിച്ചതിന് ശേഷമെ സമരത്തിൽ നിന്ന് പിൻവാങ്ങൂവെന്നും ബിഷപ്പ് വ്യക്തമാക്കി. വേണ്ടി വന്നാൽ കാട്ടുമൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ പോലും മടിക്കില്ലെന്നും ബിഷപ്പ് പ്രതികരിച്ചു. കർഷകരുടെ സഹായമില്ലാതെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ചൂണ്ടിക്കാണിച്ചു. ഭരണാധികാരികൾക്ക് കർഷകരുടെ മനസ്സ് അറിയില്ല. കർഷകരുടെ പരാതികൾ അധികാരികൾ ചവറ്റ് കുട്ടയിൽ എറിഞ്ഞു. ഇനി ഒരു ദുരന്തമുണ്ടാകാൻ അനുവദിക്കില്ലെന്നും ബിഷപ്പ് ഇഞ്ചനാനിയിൽ പറഞ്ഞു.

കാട്ട് മൃഗങ്ങളല്ല, നാട്ട് മൃഗങ്ങൾ വന്നാലും എതിർക്കും. കാട്ടുമൃഗങ്ങളെ വനത്തിൽ തടഞ്ഞ് നിർത്താൻ വനം വകുപ്പിന് കഴിഞ്ഞില്ലെങ്കിൽ അത് ജനം ഏറ്റെടുക്കും. അതിനുള്ള സംവിധാനം ഞങ്ങൾക്കുണ്ട്. അതുണ്ടായില്ലെങ്കിൽ മലമ്പ്രദേശത്തെ ഭരണം ഏറ്റെടുക്കാൻ മടിയില്ലെന്നും വിഡ്ഢികളാക്കാമെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു.

വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കർഷകരെ സംരക്ഷിക്കാനുള്ള ബാധ്യതയുണ്ട്. കേരള സർക്കാർ ഭരണം ദുരന്തമായാണ് അനുഭവപ്പെടുന്നത്. ആവശ്യങ്ങളിൽ ഉറപ്പ് ലഭിക്കുന്നത് വരെ സമരം തുടരും. ഉപവാസം തുടങ്ങുമെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു. വെടിവെച്ച് കൊല്ലുമെന്ന ഉറപ്പ് കലക്ടർ നൽകിയിട്ടുണ്ട്. പത്ത് ലക്ഷം ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബിഷപ്പ് വ്യക്തമാക്കി.

കാട്ടുമൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ മടിക്കില്ല, ഇനി ഒരു ദുരന്തം അനുവദിക്കില്ല: താമരശ്ശേരി ബിഷപ്പ്
സന്ദേശ്ഖാലി: ഷാജഹാനെ സിബിഐയ്ക്ക് കൈമാറണം; ഹൈക്കോടതി വിധിയിൽ മാറ്റമില്ല, ബംഗാൾ സർക്കാരിന് തിരിച്ചടി

Related Stories

No stories found.
logo
Reporter Live
www.reporterlive.com