ഇന്ത്യൻ കായിക മേഖല; 'സൂപ്പർ പവറാ'യി കേരളം മാറും: വി അബ്ദുറഹിമാൻ

ഇന്ത്യൻ കായിക മേഖല; 'സൂപ്പർ പവറാ'യി കേരളം മാറും: വി അബ്ദുറഹിമാൻ

കേന്ദ്രത്തിന് പോലും സ്വന്തമായി ഒരു കായിക നയമില്ലെന്ന് മന്ത്രി

കോഴിക്കോട്: ഇന്ത്യയിലെ കായിക മേഖലയിലെ സൂപ്പർ പവറായി കേരളം മാറുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ.
കേന്ദ്രത്തിന് പോലും സ്വന്തമായി ഒരു കായിക നയമില്ല. എന്നാൽ കേരളത്തിന് സ്വന്തമായി ഒരു കായിക നയമുണ്ടെന്നും മന്ത്രി പറഞ്ഞു.

ലയണൽ മെസിയുടെ അർജൻ്റീനിയൻ ടീം കേരളത്തിൽ കളിക്കാനുള്ള ക്ഷണം സ്വീകരിച്ചുവെന്ന് കായികമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് സൗഹൃദ മത്സരങ്ങളാണ് മെസ്സിയുടെ ടീം കേരളത്തിൽ കളിക്കുക. 2025 ഒക്ടോബറിലാണ് മെസ്സിയും സംഘവും കേരളത്തിലെത്തുന്നതെന്നും മന്ത്രി അറിയിച്ചിരുന്നു.

മുമ്പ് 2024 ജൂണിൽ അർജന്റീനൻ ടീം കേരളത്തിൽ കളിക്കാൻ എത്തുമെന്നാണ് അറിയിച്ചിരുന്നു. എന്നാൽ, ആ സമയം കേരളത്തിൽ മഴക്കാലമായതിനാൽ അടുത്ത വർ‌ഷം ഒക്ടോബറിലേയ്ക്ക് മത്സരം മാറ്റുകയായിരുന്നുവെന്ന് മന്ത്രി വി അബ്ദുറഹ്മാൻ വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com